Breaking News

*890 സ്ഥാനാർഥികൾ: അന്തിമചിത്രം തെളിഞ്ഞു; കൂടുതൽ സ്ഥാനാർഥികൾ കൊടുവള്ളിയിൽ*

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി ചിത്രം തെളിഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ 140 മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 957 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായത്.

13 പേർ മത്സരരംഗത്തുള്ള കൊടുവള്ളിയാണ് കൂടുതൽ സ്ഥാനാർഥികൾ ഉള്ള മണ്ഡലം. മഞ്ചേശ്വരം, തിരുവനന്തപുരം, പേരാവൂർ മണ്ഡലങ്ങളിൽ 11 വീതം സ്ഥാനാർഥികളും നേമം, ചങ്ങനാശേരി, കളമശേരി, മണലൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ പത്ത് വീതം സ്ഥാനാർഥികളുമാണ് മത്സരരംഗത്തുണള്ളത്.

ഏറ്റവും കുറവ് ചവറ, കയങ്കുളം, കോങ്ങാട്, നാട്ടിക, മാനന്തവാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലാണ്. മൂന്ന് സ്ഥാനാർത്ഥികൾ മാത്രമാണ് ഇവിടെ ഉള്ളത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments