Breaking News

*ഇറാന്റെ പോരാട്ടവീര്യം വർദ്ധിപ്പിക്കാൻ റഷ്യയുടെ സഹായം; മരുന്നുകൾ മാത്രമല്ല ഡ്രോണുകളും രഹസ്യ ഡാറ്റകളും കൈമാറും*

ടെഹ്റാൻ : ഡ്രോണുകൾ, മരുന്നുകൾ, ആഹാരസാധനങ്ങൾ എന്നിവ ഉൾപ്പെടെ ഇറാനിലേക്കെത്തിക്കാൻ റഷ്യ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. തന്ത്രപ്രധാനമായ സൈനിക സഹകരണം പുതിയ തലത്തിലേക്ക് നീങ്ങുന്നതായാണ് പാശ്ചാത്യ ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിൽ നടന്ന ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ഡ്രോൺ കൈമാറ്റത്തെക്കുറിച്ചുള്ള രഹസ്യ ചർച്ചകൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.ഈ മാർച്ച് മാസം ആദ്യം തുടങ്ങിയ ചരക്ക് നീക്കം മാസാവസാനത്തോടെ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഈ വാർത്തകൾ വ്യാജമാണെന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചത്. ഇറാനിയൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചെങ്കിലും മരുന്നുകൾ ഉൾപ്പെടെയുള്ള മാനുഷിക പരിഗണനയിലുള്ള സഹായങ്ങൾക്കാണ് റഷ്യ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഏകദേശം 13 ടൺ മരുന്നുകൾ ഇതിനോടകം തന്നെ അസർബൈജാൻ വഴി ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ആയുധങ്ങൾ കൈമാറുന്നതിനൊപ്പം തന്നെ ഇറാനുമായുള്ള ഇന്റലിജൻസ് സഹകരണവും റഷ്യ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഉപഗ്രഹ ചിത്രങ്ങൾ, ടാർഗെറ്റിങ് ഡാറ്റ, വിപുലമായ ഇന്റലിജൻസ് പിന്തുണ എന്നിവ റഷ്യ ഇതിനോടകം തന്നെ ഇറാനു നൽകിക്കഴിഞ്ഞു. ഇറാന്റെ പോരാട്ടവീര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം ഇറാനിലെ രാഷ്ട്രീയ സാഹചര്യം സ്ഥിരപ്പെടുത്താനും റഷ്യയുടെ ഈ പിന്തുണ സഹായിക്കുമെന്ന് മുതിർന്ന പാശ്ചാത്യ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. പശ്ചിമേഷ്യയിൽ തങ്ങളുടെ പ്രധാന യുദ്ധതന്ത്രമായി ഇറാൻ കാണുന്ന വൺ-വേ അറ്റാക്ക് ഡ്രോണുകളുടെ ഉത്പാദനത്തിലും റഷ്യ വലിയ സഹായമാണ് നൽകുന്നത്.

ഇറാനിയൻ ഡിസൈനുകളെ അടിസ്ഥാനമാക്കി 2023 മുതൽ റഷ്യ സ്വന്തമായി ഡ്രോണുകൾ നിർമ്മിച്ചു വരികയായിരുന്നു. നിലവിൽ ഇറാൻ നിർമ്മിക്കുന്ന ഡ്രോണുകളേക്കാൾ സാങ്കേതികമായി ഏറെ മുന്നിലുള്ള സംവിധാനങ്ങളാണ് റഷ്യ വികസിപ്പിച്ചിരിക്കുന്നത്. ഡ്രോണുകളുടെ എൻജിനുകളിലും നാവിഗേഷൻ സംവിധാനങ്ങളിലും മാറ്റങ്ങൾ വരുത്തിയ റഷ്യ, ശത്രുക്കളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുള്ള രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശത്രുക്കളുടെ സിഗ്നൽ ജാമിംഗുകളെ പ്രതിരോധിക്കാനുള്ള കഴിവും ഈ പുതിയ ഡ്രോണുകൾക്കുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments