Breaking News

* 'സിഗരറ്റ് കുറ്റികൊണ്ട് ഒന്നരവയസ്സുകാരന്റെ ദേഹം പൊള്ളിച്ചു...* *കാലിൽ ആണി കുത്തിക്കയറ്റി'**കണ്ണില്ലാ സയണിസ്റ്റ് ക്രൂരത*

മനുഷ്യത്വത്തിന്റെ സകല അതിരുകളും ലംഘിച്ചുള്ള ഇസ്റാഈൽ അധിനിവേശ സേനയുടെ പൈശാചിക ക്രൂരതകൾ പുറത്ത്. ഗസ്സയിൽ കസ്റ്റഡിയിലെടുത്ത കുഞ്ഞിനെ പോലും വെറുതെവിടാതെ സൈന്യം അതിക്രൂരമായ ശാരീരിക പീഡനങ്ങൾക്കിരയാക്കിയതായി റിപ്പോർട്ട് ആണ് പുറത്തുവന്നത്. കുഞ്ഞിന്റെ ശരീരത്തിൽ സിഗരറ്റ് കുത്തിക്കെടുത്തിയതിന്റെയും മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് വരഞ്ഞതിന്റെയും വിഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.പെരുന്നാളിന്റെ പിറ്റേ ദിവസം അൽ മഗാസി അഭയാർഥി ക്യാംപിലാണ് സംഭവം. 18 മാസം പ്രായമുള്ള ജവാദ് അബു നസ്സാറിനെയാണ് സയണിസ്റ്റ് സൈന്യം പിടികൂടി മണിക്കൂറുകളോളം പീഡിപ്പിച്ചത്. ശരീരമാസകലം പരുക്കുകളോടെ ചോരയൊലിക്കുന്ന നിലയിൽ കുഞ്ഞിനെ കുടുംബത്തിന് തിരികെ നൽകുകയായിരുന്നു.
കുഞ്ഞിന്റെ പിതാവായ ഉസാമ, മകനെയും തോളിലേറ്റി ക്യാംപിന്റെ കിഴക്കൻ മേഖലയിലേക്ക് (യെല്ലോ ലൈൻ) നടന്നുപോകുമ്പോൾ ഇസ്റാഈൽ സൈന്യം തടയുകയായിരുന്നു. ഉസാമയുടെ തോളിലേക്ക് വെടിയുതിർക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. ശേഷം കുഞ്ഞിനെ പിതാവിൽ നിന്ന് പിടിച്ചുവാങ്ങിയ സൈന്യം, ഇരുവരെയും മണിക്കൂറുകളോളം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments