*കൊള്ളലാഭത്തിനായി പ്രവാസികളുടെ മൃതദേഹങ്ങളോട് അവഗണനകാട്ടി എയര്‍ ഇന്ത്യ; ഫേസ്ബുക്ക് കുറിപ്പുമായി അഷറഫ് താമരശ്ശേരി*
ദുബായ് : പ്രവാസികളുടെ മൃതദേഹങ്ങളോട് എയര്‍ ഇന്ത്യ അവഗണന കാട്ടുന്നുവെന്ന ആരോപണവുമായി അഷറഫ് താമരശ്ശേരി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം കൊള്ളലാഭത്തിനായാണ് രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍സ് ഈ നിലപാട് സ്വീകരിക്കുന്നതെന്ന് പറയുന്നു. Fly Dubai Air Arabia, Emirates, Ethihad തുടങ്ങിയ വിമാന കമ്പനികള്‍ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ട് പോകുന്നത് കൊണ്ട് ഈ ദുരന്തകാലത്ത് അവ ഇവിടെ കെട്ടി കിടക്കേണ്ടി വരുന്നില്ല. എയര്‍ ഇന്ത്യയുടെ നിലപാട് രാജ്യത്തിന് മോശം പ്രതിച്ഛായയാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരു പ്രതിസന്ധി നാം അനുഭവിക്കുമ്പോള്‍ നമ്മളെ ചേര്‍ത്ത് നിര്‍ത്തേണ്ടവര്‍ മരിച്ച പ്രവാസികളോട് പോലും ഈ അനീതി കാണിക്കുമ്പോള്‍ സഹിക്കുവാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു.
പ്രവാസികളുടെ മൃതദേഹങ്ങളോടുള്ള എയര്‍ ഇന്ത്യയുടെ അവഗണന: ഒരു നാണക്കേട്
പ്രിയപ്പെട്ടവരെ,
പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യ വിസമ്മതിക്കുന്നത് ഒരു വലിയ നാണക്കേടാണ്. കാര്‍ഗോ അയക്കുന്ന മറ്റ് സാധനങ്ങള്‍ കൊണ്ട് പോകുന്നതിലാണ് എയര്‍ ഇന്ത്യക്ക് താല്‍പര്യം. എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിച്ചതോടെ മൃതദേഹങ്ങളോടുള്ള അവഗണന കൂടുതല്‍ വഷളായിട്ടുണ്ട്. മുമ്പ് എയര്‍ ഇന്ത്യ പ്രവാസികളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ തയ്യാറായിരുന്നു, എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും അവഗണിക്കുകയാണ്
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments