Breaking News

​പൊവ്വൽ ജമാഅത്ത് മുൻ പ്രസിഡന്റ് പരേതനായ അബ്ദുള്ള കുഞ്ഞി ഹാജിയുടെ ഭാര്യ ഉമ്മഞ്ഞി ഹജ്ജുമ്മ അന്തരിച്ചു; കബറടക്കം നാളെ രാവിലെ

പൊവ്വൽ : പൊവ്വൽ ജമാഅത്ത് മുൻ പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്ന മർഹും എം. അബ്ദുള്ള കുഞ്ഞി ഹാജിയുടെ ഭാര്യ ഉമ്മഞ്ഞി (64) അന്തരിച്ചു. അബ്ദുള്ള കുഞ്ഞി ഹാജിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ തന്നെയാണ് ഉമ്മഞ്ഞിയുടെയും വേർപാട് എന്നത് നാടിനെ നൊമ്പരത്തിലാഴ്ത്തി.
​വ്യാഴാഴ്ച നോമ്പ് തുറന്നതിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു. മക്കൾ: എം.എ. നിസാർ (കർണാടക കൂർഗ് കെ.എം.സി.സി. വൈസ് പ്രസിഡന്റ്), എം.എ. സാദിഖ് (പി.ഡബ്ല്യു.ഡി. കോൺട്രാക്ടർ), സിയാന, ഹസീന, ഷബ്‌ന ബാനു.
​മരുമക്കൾ: ഷാനവാസ് കല്ലങ്ങാടി, കബീർ ബേവിഞ്ച, ഷാഫി സുള്ള്യ, സുഫൈദ അണങ്ങൂർ, സുബൈദ ബദിയടുക്ക.
​കബറടക്കം: നാളെ (വെള്ളി) രാവിലെ 11 മണിക്ക് പൊവ്വൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments