Breaking News

സാമൂഹ്യ നീതി വകുപ്പിൻ്റെ സഹചാരി അവാർഡ് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന്

കാഞ്ഞങ്ങാട് : ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി മികച്ച പ്രവർത്തനം നടത്തുന്ന എൻ.എസ്.എസ്  യൂണിറ്റുകൾക്ക് കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് നൽകുന്ന പുരസ്കാരമായ  'സഹചാരി' അവാർഡ് കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ്  സ്കൂളിന് ലഭിച്ചു.  പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം

സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്കായി നടത്തിയ മാതൃക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ അവാർഡ് നൽകിയതെന്ന് കാസർകോട് ജില്ല സാമൂഹ്യ നീതി വകുപ്പ് ഓഫീസർ എം അബ്ദുള്ള പറഞ്ഞു.

സ്കൂളിലെ വിഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും കൃതികൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ കൈയ്യെഴുത്ത് മാഗസിൻ, സ്പെഷ്യൽ സ്കൂളുകളിൽ ലൈബ്രറി സ്ഥാപിക്കാനായി നൽകിയ പുസ്തകങ്ങൾ, മാനസ ഗ്രാമത്തിലെ വിഭിന്ന ശേഷി കുട്ടികളുടെ ഗൃഹ സന്ദർശനം, അഡൽറ്റ് ഡയപ്പർ വിതരണം, ഭക്ഷ്യ ധാന്യങ്ങളും പച്ചക്കറി സാധനങ്ങളും നൽകൽ, സ്കൂളിലെ ടോയിലറ്റുകളും വരാന്തകളും ഭിന്നശേഷി സൗഹൃദമാക്കൽ, പ്രത്യേക പഠന സഹായം വേണ്ടവർക്ക് സഹായം, ഫുട്ബോൾ, വോളിബോൾ, ക്രാഫ്റ്റ് പരിശീലനം, ഡിജിറ്റൽ പരിശീലനം തുടങ്ങിയവ, സ്കൂളിൽ വരുന്ന വിഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വീൽചെയർ മുഴുവൻ സമയവും ലഭ്യമാക്കൽ , കാഴ്ച ശേഷി കുറഞ്ഞ വിദ്യാർത്ഥികൾക്ക് കാഞ്ഞങ്ങാട്  ജില്ല  ആശുപത്രിയുമായി സഹകരിച്ച് സൗജന്യ കണ്ണടകൾ നൽകിയത്  തുടങ്ങി വിഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളെ മുൻ നിരയിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള വേറിട്ട പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ പുരസ്കാരം ലഭിച്ചത്.

പ്രിൻസിപ്പാൾ പി എസ് അരുൺ , ഹെഡ്മാസ്റ്റർ എം എ അബ്ദുൽ ബഷീർ , പി റ്റി. എ പ്രസിഡൻ്റ് എൻ ഉണ്ണികൃഷ്ണൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, ക്ലസ്റ്റർ കോർഡിനേറ്റർ പി സമീർ സിദ്ദീഖി , സ്പെഷ്യൽ എഡ്യുക്കേറ്റർ സി വി ലേഖ , സ്കൂൾ കൗൺസിലർ എസ് കെ ജീഷ്മ  തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയത്.

ഫോട്ടോ ക്യാപ്ഷൻ

സാമൂഹ്യ നീതി വകുപ്പിൻ്റെ സഹചാരി അവാർഡ് നേടിയ കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് വിഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്കായി നടത്തിയ ഡിജിറ്റൽ പരിശീലനത്തിൽ നിന്ന്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments