*ഇസ്രയേലിനെതിരെ തൊടുത്ത മിസൈലുകളിൽ 'ഇന്ത്യൻ ജനതയ്ക്ക് നന്ദി'യെന്നെഴുതി ഇറാൻ; ചിത്രങ്ങൾ വൈറൽ*
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടെ, ഇസ്രയേലിന് നേരെ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 'നന്ദി' രേഖപ്പെടുത്തി ഇറാൻ. പ്രതിസന്ധി ഘട്ടത്തിൽ ഇറാനോട് ഐകദാർഢ്യം പ്രഖ്യാപിച്ച രാജ്യങ്ങളിലെ ജനങ്ങൾക്കാണ് മിസൈലുകളിൽ സന്ദേശമെഴുതി ഇറാൻ സൈന്യം നന്ദി പ്രകടിപ്പിച്ചത്. മുംബൈയിലെ ഇറാൻ കോൺസുലേറ്റിന്റെഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
*മിസൈലിലെ സന്ദേശങ്ങൾ*
"ഇന്ത്യൻ ജനതയ്ക്ക് നന്ദി" (Thank you to people of India) എന്നാണ് ഒരു മിസൈലിൽ എഴുതിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ സ്പെയിൻ, പാക്കിസ്ഥാൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്കും സമാനമായ രീതിയിൽ നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പുകൾ മറ്റ് മിസൈലുകളിലുണ്ട്.
ഇറാൻ എയ്‌റോസ്‌പേസ് ഫോഴ്‌സിലെ ഉദ്യോഗസ്ഥർ മിസൈലുകൾ വിക്ഷേപിക്കുന്നതിന് തൊട്ടുമുൻപായി അവയിൽ മാർക്കറുകൾ ഉപയോഗിച്ച് സ്വന്തം കൈപ്പടയിൽ സന്ദേശങ്ങൾ എഴുതുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിക്ഷേപണത്തറയിൽ വെച്ചാണ് ഉദ്യോഗസ്ഥർ ഈ കുറിപ്പുകൾ എഴുതിച്ചേർക്കുന്നത്. യുഎസ്, ഇസ്രയേൽ സംയുക്ത നീക്കമായ 'ഓപ്പറേഷൻ എപിക് ഫ്യൂറി' തുടരുന്നതിനിടെയാണ് ഇസ്രയേലിന് നേരെ ഇറാൻ വീണ്ടും മിസൈൽ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments