Breaking News

*മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥി പിൻമാറി .*

കാസർഗോഡ് : മഞ്ചേശ്വരത്ത് മത്സരിക്കാൻ വേണ്ടി പത്രിക നൽകിയ എസ്ഡിപിഐ സ്ഥാനാർഥി കെ എം അഷറഫ് പത്രിക പിൻവലിക്കുന്നുവെന്ന് കാണിച്ച് റിട്ടോണിംഗ് ഓഫിസർക്ക് കത്ത് നൽകി. 
 പത്രിക പിൻവലിക്കുന്നത്
സംബന്ധിച്ച്അടിയന്തരയോഗം കഴിഞ്ഞ ദിവസം കണ്ണൂരിലും ഇന്ന് കാസർഗോഡ് ഉപ്പളയിലും യോഗം ചേർന്നിരുന്നു.പ്രവർത്തകരുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് സംസ്ഥാന നേതൃത്വം പത്രിക പിൻവലിക്കാൻ വേണ്ടി തീരുമാനിച്ചത്. ഇതിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥി അഷ്റഫ് യോഗത്തിൽ നിന്ന് ഇറങ്ങി പോവുകയും പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി അറിയിക്കുകയും ചെയ്തു . മൽസരംഗത്ത് നിന്നാൽ അത് ബിജെപിക്ക് സഹായം ആകുമെന്ന് മനസ്സിലാക്കി കൊണ്ടാണ് ഇപ്പോൾ എസ്ഡിപിഐ നേതൃത്വം ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണം.

എസ്ഡിപിഐയുടെ ഈ തീരുമാനത്തിന്
വരും ദിവസങ്ങളിൽ രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചകൾക്ക് കാരണമാകും .



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments