**പറഞ്ഞുപറ്റിച്ചു എൽ.ഡി.എഫ്'; സ്ഥാനാർത്ഥി മോഹവുമായി രാജി വെച്ച മുഹമ്മദ് കുട്ടി വിമതനായി മത്സരിക്കും; സാധ്യത ത്രികോണ പോരിന്..!"*
എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിലെ മാറ്റങ്ങളിൽ പ്രതിഷേധിച്ച് മുൻ എൻ.സി.പി നേതാവ് എൻ.എ. മുഹമ്മദ് കുട്ടി തിരൂർ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചു. മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ആദ്യം പരിഗണിച്ചിരുന്നത് തന്നെയാണെന്നും എന്നാൽ അവസാന നിമിഷം തന്നെ പറഞ്ഞുപറ്റിച്ചുവെന്നും അദ്ദേഹം.
എൻ.സി.പി അജിത് പവാർ വിഭാഗം സംസ്ഥാന പ്രസിഡന്റും ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്ന മുഹമ്മദ് കുട്ടി, തിരൂരിൽ മത്സരിക്കാനായി തന്റെ ഔദ്യോഗിക സ്ഥാനമാനങ്ങളെല്ലാം രാജിവെച്ചിരുന്നു. എൽ.ഡി.എഫ് ഉറപ്പുനൽകിയ സീറ്റിൽ പിന്നീട് മന്ത്രി വി. അബ്ദുറഹിമാനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
താനൂരിൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് അബ്ദുറഹിമാൻ അറിയിച്ചതിനെത്തുടർന്നാണ് സി.പി.എം അദ്ദേഹത്തെ തിരൂരിലേക്ക് മാറ്റിയത്. എൽ.ഡി.എഫിന്റെ ഈ തീരുമാനത്തിൽ കടുത്ത അമർഷമുള്ള മുഹമ്മദ് കുട്ടി സ്വതന്ത്രനായി രംഗത്തിറങ്ങുന്നതോടെ മണ്ഡലത്തിൽ ഇടതുമുന്നണിയുടെ വോട്ട് വിഹിതത്തിൽ വിള്ളലുണ്ടാകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന തിരൂരിൽ മുഹമ്മദ് കുട്ടിയുടെ സ്ഥാനാർത്ഥിത്വം നിർണ്ണായകമാകും. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ ഈ നീക്കം കാരണമായേക്കാം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments