Breaking News

ഇ.എം. എസ് അനുസ്മരണം നടന്നു.

കാഞ്ഞങ്ങാട് : മാക്കരംകോട്ട് ഇ. എം. എസ് സ്മാരക മന്ദിരം, റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇ.എം.എസ് അനുസ്മരണം നടന്നു. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ: സി.കെ. സബിത പരിപാടി ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ട് മനോജ് വാരിക്കാട്ട് അധ്യക്ഷനായി. സി.പി.ഐ.എം പുല്ലൂർ ലോക്കൽ സെക്രട്ടറി ബിന്ദു, ലോക്കൽ കമ്മിറ്റി മെമ്പർ വി. നാരായണൻ മാസ്റ്റർ, ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് യതീഷ് വാരിക്കാട്ട്, സി.പി.ഐ.എം മാക്കരം കോട്ട് ബ്രാഞ്ച് സെക്രട്ടറി ഹരീഷ് പപ്പൻ, പുല്ലൂർ ലോക്കൽ കമ്മിറ്റി മെമ്പർ ഗംഗാധരൻ മാസ്റ്റർ ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം സെക്രട്ടറി രമ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി വിനോദ് മാക്കരം കോട്ട്  സ്വാഗതം പറഞ്ഞു. തുടർന്ന് കോറസ് കലാസമിതി മാണിയാട്ട് അവതരിപ്പിച്ച 'ദി ഷോട്ട്' എന്ന തെരുവ് നാടകവും പ്രദേശത്തെ കലാകാരന്മാരും കലാകാരികളും ചേർന്ന് അവതരിപ്പിച്ച പാടാം നമുക്ക് പാടാം എന്ന പരിപാടിയും നടന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments