*ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു*
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷവും കേന്ദ്രസർക്കാർ അനാസ്ഥയും സൃഷ്ടിച്ച പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 2,078.50 രൂപയാണ് വില. ഇതിനുമുമ്പ് മാർച്ച് ഒന്നിന് സിലിണ്ടറിന് 114.5 രൂപ വർധിപ്പിച്ചിരുന്നു.
അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക നിരക്കിൽ മാറ്റമില്ല. ഡൽഹിയിൽ 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന് 913 രൂപയാണ് വില. മാർച്ച് ആദ്യവാരം ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപ വർധിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരവും വിനിമയ നിരക്കും അടിസ്ഥാനമാക്കി എല്ലാ മാസവും ഒന്നാം തീയതിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ ഇന്ധന വില പരിഷ്കരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഊർജ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതിനെത്തുടർന്ന് ആഗോള എണ്ണവിലയിൽ ഏകദേശം 50 ശതമാനത്തോളം വർധനവാണുണ്ടായത്.
ഗാർഹികാവശ്യത്തിനുള്ള എൽപിജി വിതരണം തടസ്സമില്ലാതെ പുരോഗമിക്കുന്നുവെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും വിതരണകേന്ദ്രങ്ങൾക്ക് മുന്നിൽ സിലിണ്ടറിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ് തുടരുകയാണ്.
ഡൽഹി അടക്കമുള്ള പ്രധാന നഗരങ്ങളിൽ ഓൺലൈനായി ബുക്ക് ചെയ്‌ത് ദിവസങ്ങൾക്ക് ശേഷവും സിലിണ്ടർ കിട്ടാത്ത സാഹചര്യമാണ്. ഹൈദരാബാദിൽ കരിഞ്ചന്തയിൽ വിൽക്കാനായി സൂക്ഷിച്ചിരുന്ന 414 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു. എൽപിജി ക്ഷാമം മുൻനിർത്തി പിഎൻജിയുടെ വ്യാപനത്തിന് കേന്ദ്രസർക്കാർ ശ്രമിക്കുണ്ടെങ്കിലും നടപടികൾക്ക് വേഗമില്ല. നിലവിൽ രാജ്യത്തെ എൽപിജി കണക്‍ഷനുകൾ 33 കോടിയാണ്. എന്നാൽ പിഎൻജി കണക്ഷനുകൾ ഇപ്പോഴും 1.59 കോടിയിൽ എത്തിയിട്ടേയുള്ളു. പിഎൻജി വ്യാപനം വേഗത്തിലാക്കാൻ കേന്ദ്രം നേരത്തെ മുൻകൈയെടുത്തിരുന്നെങ്കിൽ നിലവിലെ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമായേനേ.
എൽപിജിയുമായി �ഒരു കപ്പൽ കൂടി
ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയിരുന്ന ബിഡബ്ല്യു ടയിർ എന്ന കപ്പൽ മുംബൈ തുറമുഖത്ത് എത്തി. 47115 ടൺ എൽപിജിയാണ് കപ്പലിലുള്ളത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments