ബന്തടുക്കയുടെ അക്ഷരവെളിച്ചം 75ാം വർഷത്തിലേക്ക് .
ബന്തടുക്ക : മൂന്നു തലമുറയുടെ അക്ഷര വെളിച്ചമായ ജിഎച്ച്എസ്എസ് ബന്തടുക്കയുടെ 74ാം വാർഷികാഘോഷവും ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് നിർവഹിച്ചു.
വെളിച്ചത്തിൻ്റെ സൂര്യോദയം ഉണ്ടാക്കിയത് വിദ്യാലയങ്ങളാണെന്നും അത്തൊരമൊരു സൂര്യോദയമാണ് 1952 ൽ സണ്ണയ മാസ്റ്റർ ബന്തടുക്കയിൽ ഏകാധ്യാപക വിദ്യാലമായി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റെഫി പി എ രൂപകല്പന ചെയ്ത ലോഗോ പ്രകാശിപ്പിച്ചു. പ്ലാറ്റിനം ജൂബിലി കമ്മിറ്റി വർക്കിങ്ങ് ചെയർമാർ ശ്രീ. സുരേഷ് പി വി അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. രാഘവ എം എൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള എൻഡോവ്മെൻ്റുകൾ ശ്രീമതി അന്നമ്മ ജോയ് മറ്റത്തിലും ശ്രീ. വിനോദ് ടി വി യും വിതരണം ചെയ്തു. പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ കുട്ടികൾക്കുള്ള മെമൻ്റോ വിതരണവും നടന്നു. സംഘാടക സമിതി രക്ഷാധികാരി ശോഭന ബാലചന്ദ്രൻ, കെ എൻ രാജൻ, ശ്രീജിത്ത് എം പി, രമ്യ ആർ, കെ രാധാകൃഷ്ണൻ നമ്പ്യാർ, ജോസ് പാറത്തട്ടേൽ, കെ ബലരാമൻ നമ്പ്യാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ രാധാകൃഷ്ണൻ നമ്പ്യാർ, സിന്ധു ആലിംഗൽ, ഫുഡ് കമ്മിറ്റി ചെയർമാൻ ചരൺകുമാർ, സുഭാഷ് വനശീ, ഹരിദാസ് ബന്തടുക്ക, സാബു എബ്രഹാം, വി ദാസ് മാസ്റ്റർ, അജയ പി എൻ , ജ്യോതി ലക്ഷ്മി ടീച്ചർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പാൾ ശ്രീമതി. രേഖ ദാസ് കെ പി സ്വാഗതവും വിജയൻ എം എച്ച് നന്ദിയും പറഞ്ഞു. പ്ലാറ്റിനം ജൂബിലി പ്രോഗ്രാം കൺവീനർ ശ്രീമതി വസന്തകുമാരി ടി കെ പ്ലാറ്റിനം ജൂബിലി പരിപാടികൾ വിശദീകരിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. 50 ൽ കൂടുതൽ കുട്ടികൾ പങ്കെടുത്ത നൃത്താവിഷ്കാരത്തോടെ പ്ലാറ്റിനം ജൂബിലി പരിപാടികൾക്ക് തുടക്കമായി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments