Breaking News

*പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാവാം കാരാട്ട് റസാഖ്‌ ലീഗിലേക്ക് തിരിച്ചു പോയത്'; ഇടതുസര്‍ക്കാര്‍ മൂന്നാം ടേമിലേക്ക് നീങ്ങുകയാണെന്ന് എം.വി ഗോവിന്ദൻ.*

കണ്ണൂർ : തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 110 സീറ്റ് നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. മൂന്നാം ടേമിലേക്ക് കേരളത്തിലെ ഇടതുപക്ഷ മുന്നണി നീങ്ങാന്‍ പോകുകയാണ്.

ആ ജനവിധിയാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്ക് അകത്തു നിന്ന് ആരെങ്കിലും പോയെങ്കില്‍ അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. യുഡിഎഫിലെ പ്രശ്നങ്ങള്‍ ഇപ്പോഴും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. അവർ എല്ലാ വികസന പ്രവർത്തനങ്ങള്‍ക്കും എതിരാണ്. അവർക്ക് സർക്കാരിനെതിരെ വിമർശനങ്ങള്‍ ഉന്നയിക്കാനാവുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ യുഡിഎഫ് ഒരക്ഷരം ഉരിയാടിയില്ല. പുതിയ കേരളം സൃഷ്ടിക്കുമെന്ന് എല്‍ഡിഎഫ് പറഞ്ഞത് ജനങ്ങള്‍ക്ക് അനുഭവവേദ്യമായി.

സതീശൻ ലോക റെക്കോർഡ് കിട്ടാൻ വേണ്ടി നുണ പറയുന്ന ആളാണ്. രാവിലെ മുതല്‍ രാത്രി വരെ നുണ പറയുന്ന ആളാണെന്നും ഗോവിന്ദൻ. നവകേരളത്തിന്റെ വികസന പ്രവര്‍ത്തനത്തില്‍ യുഡിഎഫ് പങ്കാളിത്തമില്ലാത്തത് ചോദ്യം ചെയ്യുന്നതാവും ജനവിധിയെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചരലക്ഷം പാര്‍ട്ടി മെമ്പര്‍മാരുണ്ട്. രണ്ടരലക്ഷം കാന്‍ഡിഡേറ്റ് മെമ്പര്‍മാരുണ്ട്. അതില്‍ അഞ്ചോ ആറോ പേരോ പോയാല്‍ പ്രശ്‌നമില്ല. തെറ്റായപ്രവണതയുടെ ഭാഗമായി പുറത്താക്കപ്പെട്ട അവരാണോ സിപിഎമ്മിനെ നയിക്കുന്നത്. പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവുമില്ല. പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാവാം കാരാട്ട് റസാഖ്‌ ലീഗിലേക്ക് തിരിച്ചു പോയത്. പാർട്ടിക്ക് അകത്തു നിന്ന് ആരെങ്കിലും പോയെങ്കില്‍ അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും എം.വി ഗോവിന്ദൻ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments