*പെരുന്നാളിന് വിശ്വാസികളുടെ തക്ബീർ ധ്വനികളില്ലാതെ മസ്‌ജിദ് അൽ അഖ്സ; 60 വർഷത്തിന് ശേഷം ആദ്യമായി ഇസ്രായേൽ അടച്ചുപൂട്ടി*
ഗസ : ജറൂസലം ചോരയുറയാത്ത അന്തരീക്ഷത്തിൽ അങ്ങേയറ്റം വേദന നിറഞ്ഞ പെരുന്നാൾ ദിവസമായിരുന്നു ഗാസയിലെ വിശ്വാസികൾക്ക്. ഈമാനിന്റെ നെടുംതൂണായി ഹൃദയത്തിൽ പരിചരിച്ചുപോരുന്ന മസ്‌ജിദുൽ അഖ്സയുടെ അകത്തളങ്ങളിൽ ഈ പെരുന്നാളിന് മധുരമൂറുന്ന തക്ബീറിന്റെ അലയൊലി കേട്ടില്ല. ഹൃദയം പൊട്ടുന്ന നോവോടെ ഖുദ്സിൻ്റെ ഓരങ്ങളിലും ഇസ്രായേൽ ബാരിക്കേഡിൻ്റെ പിന്നിലുമായി അവർ പെരുന്നാൾ നമസ്കാരം നിർവഹിച്ചു.
1967ന് ശേഷം ആദ്യമായാണ് പരിശുദ്ധമായ മസ്‌ജിദ് അൽ അഖ്സ പെരുന്നാൾ ദിനത്തിൽ അടച്ചുപൂട്ടിയത്. വ്രതശുദ്ധിയിൽ ആനന്ദ ദിനം ഭക്തിസാന്ദ്രമാക്കാനെത്തിയ വിശ്വാസികൾക്കുമേലുള്ള ഇസ്രായേലിന്റെ ഈ നടപടി മുസ് ലിം ലോകത്തെയാകെ ഞെട്ടിച്ചു. പ്രിയപ്പെട്ടവരുടെ വേർപാടും പട്ടിണിയും ഇസ്രായേൽ അതിക്രമങ്ങളും സൃഷ്ടിച്ച മുറിവുകളുമായി ഫലസ്‌തീനികൾ ഈദ് ആഘോഷിച്ചപ്പോൾ, ജെറുസലമിലെ തെരുവുകളിൽ പ്രാർഥനയ്ക്ക് പോലും അനുവാദമില്ലാതെ വിശ്വാസികൾ കണ്ണീർ പൊഴിക്കുകയായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments