സ്ഥാനാർത്ഥിത്വം പിൻവലിക്കും. ഇടത് പക്ഷ സഹയാത്രികനായി തുടരും. എൻ. എ മുഹമ്മദ് കുട്ടി
മലപ്പുറം : തിരൂർ,കോട്ടക്കൽ നിയോജക മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ നാമ നിർദ്ദേശ പത്രിക സമർപ്പിച്ച രണ്ട് മണ്ഡലങ്ങളിൽ നിന്നും സ്ഥാനാർത്ഥിത്വം പിൻവലിച്ച് ഇടത് പക്ഷ സഹയാത്രികനായി തുടരുമെന്ന് എൻ എ മുഹമ്മദ് കുട്ടി മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പദവികൾക്കോ സ്ഥാനമാനങ്ങൾക്കോ വേണ്ടിയുള്ള പിൻമാറ്റമില്ല. ഓഫറുകൾക്ക് വശംവദനാവില്ല. തിരൂരിലെയും താനൂരിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉണ്ടായ മാറ്റങ്ങളാണ് തൻ്റെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതിത്വം ഉണ്ടായത്. മുന്നണി സംവിധാനത്തിൽ വരാത്ത സാഹചര്യത്തിൽ എൻ.സി.പി ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം സ്ഥാനാർത്ഥിത്വം പിൻവലിക്കുകയെന്നതാണ്.
ഇടത്പക്ഷ സഹയാത്രികനാകുന്നത് നിരുപാധികമാണ്. കഴിഞ്ഞ കാലത്ത് താൻ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ മൂല്യങ്ങൾ തുടരുമെന്നും സംശുദ്ധ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് മുന്നിലുണ്ടാകുമെന്നും എൻ. എ മുഹമ്മദ് കുട്ടി കൂട്ടി ചേർത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments