*കെ സുരേന്ദ്രൻ എൻമകജെ പഞ്ചായത്തിൽ പ്രചരണം നടത്തി*
മഞ്ചേശ്വരം : മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ എൻമകജെ പഞ്ചായത്തിൽ പ്രചരണം നടത്തി. രാവിലെ അനന്തപുരം ക്ഷേത്രത്തിലെ ദർശനത്തോടെയായിരുന്നു എൻമകജയിലെ സുരേന്ദ്രന്റെ പര്യടനം ആരംഭിച്ചത്. ബേജകൂടുള് ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം സായി ഗ്രാമവും സന്ദർശിച്ചു. ബേങ്കപ്പദവിൽ പ്രമുഖ വ്യക്തികളെ കണ്ട് അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. കൂരെഡുക്ക എസ്ടി കോളനിയിലും എൻഡിഎ സ്ഥാനാർത്ഥി എത്തി. പെർളയിലും ശിവഗിരിയിലും വോട്ടർമാരെ അദ്ദേഹം നേരിട്ട് എത്തി സന്ദർശിച്ചു. പെർള നളന്ദ കോളേജിൽ നടന്ന വിദ്യാർത്ഥി സംഗമം കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സർപ്പംങ്ങളെയിൽ പ്രമുഖ വ്യക്തികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ച അദ്ദേഹം ബേക്കിലപദവിൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ബേജകൂടുള് കമ്മ്യൂണിറ്റി സംഗമത്തിലും ഗുരി നെരോളു കുടുംബ സംഗമത്തിലും പങ്കെടുത്ത കെ സുരേന്ദ്രൻ എൻമകജെ പഞ്ചായത്ത് പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments