കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ അനുസ്മരണം ഒളവറ ഗ്രന്ഥാലയത്തിൽ.
തൃക്കരിപ്പൂർ : ജില്ലയിലെ സാമൂഹ്യ-സാംസ്കാരിക- വിദ്യാഭ്യാസ മേഖലകളിൽ നിസ്തുലമായ സംഭാവനകൾ നൽകി നമ്മോട് വിടപറഞ്ഞ കെ. കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ പതിനാലാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഒളവറ ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ കാൻഫെഡ് ജില്ലാ സെക്രട്ടറിയും ഗാന്ധിയനുമായ കെ.വി. രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രമ്പാലയം പ്രസിഡണ്ട് ടി.വി.വിജയൻ അധ്യക്ഷനായി.സി. ദാമോദരൻ,ശ്രീജ സന്തോഷ്,സി. സുകുമാരൻ,ഇ. രാഘവൻ,വി.വി. കൃഷ്ണൻ,കെ. നാരായണൻ,വി.കെ.രതീശൻ,ടി.വി.ഗോപി,ആശാ പവിത്രൻ എന്നിവർ സംസാരിച്ചു.
വിവിധ കാലഘട്ടങ്ങളിൽ ഒളവറ ഗ്രന്ഥാലയത്തിന്റെ വളർച്ചയിൽ സേവനം നൽകിയ ഏ.വി. ഗോപാലൻ മാസ്റ്റർ,പി. പാർവ്വതി,കടിയാൻ കാർത്ത്യായനി,പി.പി. ജാനകി,കല്ലംവള്ളി രോഹിണി,യു.മാധവി എന്നിവരെയും യോഗാ ഇൻസ്ട്രക്ടർമാരായ ലീനാ പ്രമോദ്,സിന്ദൂര സത്യൻ എന്നിവരെയും ആദരിച്ചു.
തുടർന്ന് യോഗ പരിശീലനം ലഭിച്ചവരുടെ യോഗാ നൃത്തവും ഗ്രന്ഥാലയം പ്രവർത്തകരുടെ സംഗീത സദസ്സും അരങ്ങേറി.
ഫോട്ടോ : കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ അനുസ്മരണം കാൻഫെഡ് ജില്ലാ സെക്രട്ടറിയും ഗാന്ധിയനുമായ കെ.വി. രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments