എസ്ഡിപിഐ കുമ്പളയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
കുമ്പള : എസ്ഡിപിഐ കുമ്പള ടൗൺ ബ്രാഞ്ച് കമ്മിറ്റി കുമ്പള ടൗണിൽ സംഘടിപ്പിച്ച ജനകീയ നോമ്പുതുറ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കുമ്പള എം.എം റെസിഡൻസിയിൽ നടന്ന പരിപാടിയിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും, സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികളും, വ്യാപാരികളും നാട്ടുകാരും പങ്കെടുത്തു.
നോമ്പുതുറ പരിപാടിക്ക് എസ്ഡിപിഐ കുമ്പള ടൗൺ ബ്രാഞ്ച് പ്രസിഡന്റ് മൻസൂർ കുമ്പള അധ്യക്ഷത വഹിച്ചു. പാർട്ടി പഞ്ചായത്ത് ട്രഷറർ നൗഷാദ് കുമ്പള ഉൾപ്പെടെയുള്ള നേതാക്കൾ നേതൃത്വം നൽകി. വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ ഒന്നിച്ചു കൂടിയ ഈ സൗഹൃദ സംഗമം ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പകർന്നു.
പരിപാടിയിൽ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സവാദ് സി.ഐ, മൊഗ്രാൽ പുതൂർ പഞ്ചായത്ത് വാർഡ് മെമ്പർ ഷമീർ, കുമ്പള പഞ്ചായത്ത് മുൻ മെമ്പർ അൻവർ ആരിക്കാടി എന്നിവർ സംസാരിച്ചു.
ഫോട്ടോ: കുമ്പളയിൽ എസ്ഡിപിഐ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments