Breaking News

“അവസരവാദ രാഷ്ട്രീയത്തിനെതിരെ സ്വതന്ത്ര ശബ്ദം: മഞ്ചേശ്വരത്ത് അബ്ദുല്ലത്തീഫ് മത്സര രംഗത്ത്”

കാസർകോട് : മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ അവസരവാദ രാഷ്ട്രീയത്തിനെതിരെ ശക്തമായ സന്ദേശവുമായി ജീവകാരുണ്യ പ്രവർത്തകൻ അബ്ദുല്ലത്തീഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരരംഗത്ത് എത്തുന്നു. പ്രധാന രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളോട് അസമ്മതം രേഖപ്പെടുത്തുന്ന പ്രതിഷേധ സ്വരമായാണ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വോർക്കാടി ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അബ്ദുല്ലത്തീഫ് 956 വോട്ടുകൾ നേടി ശ്രദ്ധ നേടിയിരുന്നു. അതേ പോരാട്ട മനോഭാവത്തോടെയാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലും ജനവിധി തേടുന്നത്.

മഞ്ചേശ്വരം മണ്ഡലത്തിൽ വിജയസാധ്യതകൾ കണക്കിലെടുത്ത് സ്ഥാനാർത്ഥികളെ നിർത്തുകയും, പിന്നീട് രാഷ്ട്രീയ വിലപേശലുകൾക്ക് വിധേയമായി നിലപാട് മാറ്റുകയും ചെയ്യുന്ന മുഖ്യധാര പാർട്ടികളുടെ സമീപനത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് അബ്ദുല്ലത്തീഫ് വ്യക്തമാക്കുന്നു.

“തിരഞ്ഞെടുപ്പ് സമയത്ത് ചില വോട്ടുകൾ വേണ്ടെന്ന് പറയുന്നവർ, പിന്നീട് അതേ വോട്ടുകൾക്കായി ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ പോലും അവസാന നിമിഷങ്ങളിൽ പിന്മാറുന്ന രാഷ്ട്രീയ നിലപാട് ജനങ്ങളെ അവഗണിക്കുന്നതല്ലേ?” എന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നു.

ഒരു വ്യക്തിക്കു മാത്രമേ വിജയിക്കാനാകുന്ന തെരഞ്ഞെടുപ്പ് സംവിധാനത്തിൽ, ഇത്തരം അവസരവാദ നീക്കങ്ങൾ ജനാധിപത്യത്തിന്റെ ആത്മാവിനെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉയർത്തിയ “പ്രതിഷേധമുള്ളവർ എനിക്ക് വോട്ട് ചെയ്യുക” എന്ന മുദ്രാവാക്യം തന്നെ ഇത്തവണയും തുടരുന്നതായി അദ്ദേഹം പറയുന്നു. വിജയപരാജയങ്ങൾക്കപ്പുറം, അവസരവാദ രാഷ്ട്രീയത്തിനെതിരായ ജനപ്രതിഷേധ വോട്ട് നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അബ്ദുല്ലത്തീഫ് വ്യക്തമാക്കുന്നു.

മഞ്ചേശ്വരത്ത് നടക്കുന്ന രാഷ്ട്രീയ പോരാട്ടത്തിൽ ഈ സ്വതന്ത്ര സ്ഥാനാർത്ഥിത്വം എത്രത്തോളം സ്വാധീനം ചെലുത്തുമെന്നത് ഇനി ശ്രദ്ധേയമാകുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments