Breaking News

ചൗക്കി-മജൽ റൂട്ടിൽ ബസ് സർവീസ് യാഥാർത്ഥ്യമായി; യാത്രാദുരിതത്തിന് അറുതി

കാസർകോട് : നാട്ടുകാരുടെ ദീർഘകാലത്തെ യാത്രാക്ലേശത്തിന് പരിഹാരമായി ചൗക്കി – മജൽ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. എസ് വൈ എസ് മജൽ യൂണിറ്റ് സെക്രട്ടറി ലത്തീഫ് അംജദി  നിരന്തരമായ ഇടപെടലുകളുടെയും പരിശ്രമങ്ങളുടെയും ഫലമായാണ് പുതിയ സർവീസ് യാഥാർത്ഥ്യമായത്.
​മേഖലയിലെ രൂക്ഷമായ യാത്രാ പ്രശ്നങ്ങൾ സ്വകാര്യ ബസ് ഉടമകളുടെ ശ്രദ്ധയിൽപ്പെടുത്താനും സർവീസ് ആരംഭിക്കുന്നതിനായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാനും അദ്ദേഹം മുന്നിട്ടിറങ്ങുകയായിരുന്നു. പലതവണ ബസ് ഉടമകളുമായി ബന്ധപ്പെടുകയും പ്രദേശവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് സർവീസ് നടത്താൻ അനുകൂലമായ തീരുമാനം ഉണ്ടായത്.
​പുതിയ ബസ് സർവീസ് ആരംഭിച്ചതോടെ വിദ്യാർത്ഥികൾക്കും നിത്യയാത്രക്കാർക്കും ഏറെ ആശ്വാസമായിരിക്കുകയാണ്. നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ലത്തീഫ് അംജദിയെ മജൽ യൂണിറ്റും നാട്ടുകാരും ചേർന്ന് അഭിനന്ദനങ്ങൾ അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments