Breaking News

ബിജെപി സിപിഎം കൂട്ടുകെട്ട് തെരഞ്ഞെടുപ്പിൽ പരസ്യമായ രഹസ്യമെന്ന് രമേഷ് പിഷാരടി.

പാലക്കാട്: ബിജെപി സിപിഎം കൂട്ടുകെട്ട് തെരഞ്ഞെടുപ്പിൽ പരസ്യമായ രഹസ്യമെന്ന് രമേഷ് പിഷാരടി. ആരും പുറത്ത് പറയുന്നില്ലെങ്കിലും ഇതാണ് സത്യം. പാലക്കാട്‌ മാത്രമല്ല പലയിടത്തും ഇത് തന്നെ സ്ഥിതി. അത് ജനങ്ങൾക്കുമറിയാമെന്ന് രമേഷ് പിഷാരടി പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ ജെയ്ക്കാനാകുമെന്ന് തന്നെ വിശ്വസിക്കുന്നു. ബിജെപി സിപിഎം കൂട്ടുകെട്ട് തന്നെ ബാധിക്കില്ലെന്നും രമേശ് പിഷാരടി വ്യക്തമാക്കി.
സിനിമാസുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും അവരെ സൈബർ അക്രമണത്തിന് എറിഞ്ഞ് കൊടുക്കില്ലെന്നും പിഷാരടി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടി ആകില്ലെന്നും രമേഷ് പിഷാരടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചിരുന്നു.

കേരളക്കരയെങ്ങും തെരഞ്ഞെടുപ്പ് ആവേശം ശക്തിപ്രാപിച്ചിരിക്കുകയാണ്. എപ്പോഴത്തെയും പോലെ ഇത്തവണയും സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളുണ്ട്. അക്കൂട്ടത്തില്‍ മുന്‍പനാണ് രമേഷ് പിഷാരടി. പാലക്കാട് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് രമേഷ് പിഷാരടി മത്സരിക്കുന്നത്. ശോഭാ സുരേന്ദ്രനാണ് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രമുഖ ഹോട്ടല്‍ വ്യവസായി എന്‍എംആര്‍ റസാഖിനെയാണ് ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത്.

അതേസമയം കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദുർബലനായ ആളെ സ്ഥാനാർത്ഥിയാക്കിയത് ഡീലിന്റെ ഭാ​ഗമാണ്. പകരം 10 സീറ്റിൽ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നും സതീശൻ ആരോപിച്ചു.

ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പല സ്ഥാനങ്ങളും നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിലാണെന്നും സതീശൻ വെളിപ്പെടുത്തി. അന്ന് വിഷമം ഉണ്ടായി. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് ഇന്ന് സങ്കടമില്ലെന്നും സംതൃപ്തനെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. അധികാരത്തിലേറി 3 മാസം കഴിഞ്ഞാൽ 5 ഗ്യാരന്‍റികള്‍ നടപ്പിലാക്കും. കെഎസ്ആര്‍ടിസിയെ സ്വയംപര്യാപ്തമാക്കും. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സബ്സിഡി നൽകും.

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിൽ മത്സരമില്ലെന്നും വി ഡി സതീശൻ പറഞ്ഞു. നേതാവിനെ ഉയര്‍ത്തിക്കാട്ടിയല്ല മത്സരം. എഐസിസി നടപടി ക്രമം അനുസരിച്ച് തീരുമാനമെടുക്കും. കെസിയും ചെന്നിത്തലയുമായും ധാരണയുണ്ട്. സിപിഎമ്മിലെ പോലെ ഒരു വടംവലിയും ഉണ്ടാകില്ലെന്ന് പറഞ്ഞ സതീശൻ ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തിലുള്ളത് കൂട്ടായ നേതൃത്വമാണ് എന്നും സതീശൻ വ്യക്തമാക്കി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments