Breaking News

കോടതി ഉത്തരവ് ലംഘിച്ച് ഭാര്യയെ മർദ്ദിച്ചയാൾ ചന്തേര പോലീസിന്റെ പിടിയിൽ

ചന്തേര : ബഹുമാനപ്പെട്ട കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, അത് ലംഘിച്ച് ഭാര്യയെ തടഞ്ഞുനിർത്തി മർദ്ദിച്ച കേസിൽ പ്രതിയെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. പടന്ന സ്വദേശി ഷംസീർ പി. (36) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം  ഉച്ചയ്ക്ക് 2.30-ഓടെ പടന്നയിലെ ഒരു ബോട്ടിക് സ്ഥാപനത്തിൽ വെച്ചായിരുന്നു സംഭവം. വിവാഹമോചന പരാതിയിൽ ഒപ്പുവെക്കാത്തതിലുള്ള വിരോധം മൂലം അന്യായക്കാരിയെ തടഞ്ഞുനിർത്തുകയും കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു . കോടതി നേരത്തെ പുറപ്പെടുവിച്ച സംരക്ഷണ ഉത്തരവ് (Protection Order) ലംഘിച്ചാണ് പ്രതി ഈ അക്രമം നടത്തിയത്.
അന്യായക്കാരിയുടെ പരാതിയിൽ ബി.എൻ.എസ് (BNS) വകുപ്പുകളായ 126(2), 115(2), കൂടാതെ ഗാർഹിക പീഡന നിരോധന നിയമത്തിലെ (DV Act) വകുപ്പ് 31(1) പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. ചന്തേര എസ്.ഐ ജിയോ സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് (02.03.2026)  പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments