ഇടതുപക്ഷ ജനാധിപത്യ മുന്നണി യുവജന സംഘടനകളുടെ നേതൃത്വത്തിൽ കോഫി വിത്ത് ഗോവിന്ദൻ പരിപാടി സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് : ഇടതുപക്ഷ ജനാധിപത്യ മുന്നണി കാഞ്ഞങ്ങാട് മണ്ഡലം യുവജന സംഘടനകളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നിയമസഭ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വക്കേറ്റ് ഗോവിന്ദൻ പള്ളിക്കാപ്പിലുമായി സംവദിക്കുന്നതിനായി കാഞ്ഞങ്ങാട് കടപ്പുറം കൈറ്റ് ബീച്ചിൽ കോഫി വിത്ത് ഗോവിന്ദൻ പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ നിരവധി യുവ ജനങ്ങളും വ്യക്തികളും തങ്ങളുടെ വികസന കാഴ്ചപ്പാടുകളും പരാതികളും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുമായി പങ്കിട്ടു. മണ്ഡലത്തിൽ നിന്നും വിജയിക്കുകയാണെങ്കിൽ ന്യായമായ കാര്യങ്ങൾക്കായി പ്രവർത്തിക്കുകയും അവ നേടിയെടുക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുകയും ചെയ്യുമെന്ന് ഗോവിന്ദൻ പള്ളിക്കാപ്പിൽ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത് ഉത്തരേന്ത്യക്കാരിയായ യുവതി തങ്ങളുടെ നിസ്സഹായ അവസ്ഥ വെളിപ്പെടുത്തി സഹായത്തിനായി അഭ്യർത്ഥിച്ചപ്പോൾ അനുഭാവപൂർവ്വം പരിഹരിക്കാം എന്ന് പള്ളിക്കാപ്പിൽ പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം വി. ഗിനീഷ് അധ്യക്ഷത വഹിച്ചു. സോയ കെ. കെ., എം.ശ്രീജിത്ത്, സുജിത്ത് മോനാച്ച, ജി. വിഷ്ണു എന്നിവർ സംസാരിച്ചു. ധനീഷ് ബിരിക്കുളം സ്വാഗതം പറഞ്ഞു. ജോജി എസ് ബാബുവിന്റെ ഗസൽ സന്ധ്യയും അരങ്ങേറി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments