Breaking News

*ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ വിട്ടുനൽകി; ബ്രിട്ടീഷ് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയെന്ന് ഇറാൻ*


ഹുർമുസ് കടലിടുക്കിൽ കപ്പലുകളെ തകർക്കുന്ന ഇറാനെ പ്രതിരോധിക്കാൻ യു.എസിന് സൈനിക താവളങ്ങൾ വിട്ടുനൽകി യു.കെ. അടിയന്തര യോഗത്തിലാണ് ബ്രിട്ടീഷ് മന്ത്രിമാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.


എന്നാൽ ഇറാന് നേരെ ആക്രമണങ്ങൾ അഴിച്ചുവിടാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ യു.എസിന് അനുമതി നൽകിയ തീരുമാനത്തെ ഇറാൻ വിദേശകാര്യ മന്ത്രി രൂക്ഷമായി വിമർശിച്ചു. ഇറാന് നേരെയുള്ള ഇസ്രായേൽ- യു.എസ് ആക്രമണങ്ങളിൽ പങ്കുചേരാൻ താൽപര്യമില്ലാത്തവരാണ് ഭൂരിഭാഗം ബ്രിട്ടീഷ് പൗരരെന്നും സ്വന്തം ജനങ്ങളെ അവഗണിക്കുന്ന നടപടിയിലൂടെ ബ്രിട്ടീഷുകാരുടെ ജീവൻ അപകടത്തിലാക്കുകയാണ് ബ്രിട്ടന്‍റെ പ്രധാനമന്ത്രി കീർ സ്റ്റാർമർ ചെയ്തത്. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇറാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബ്രിട്ടീഷ് സൈനിക താവളങ്ങളുപയോഗിക്കാൻ അമേരിക്കക്ക് അനുമതി നൽകുന്നത് കുറച്ച് കൂടി നേരത്തെ വേണ്ടിയിരുന്നുവെന്നാണ് യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് വിശദമാക്കിയത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments