Breaking News

പശ്ചിമേഷ്യൻ യുദ്ധവും, പ്രവാസികളുടെ പ്രയാസങ്ങളും: മൊഗ്രാൽ മഖാം ഉറൂസ് മാറ്റി വെച്ചു.

മൊഗ്രാൽ : മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന അറബി ഹാജി അവർകളുടെ പേരിൽ നടത്താൻ തീരുമാനിച്ച മഖാം ഉറൂസ് മാറ്റിവെച്ചതായി ജമാഅ ത്ത് കമ്മിറ്റി അംഗങ്ങളും, സ്വാഗതസംഘം ഭാരവാഹികളും അറിയിച്ചു.
2026 ഏപ്രിൽ 1 മുതൽ 6 വരെയായി സംഘടിപ്പിക്കാനായി രുന്നു നേരത്തെ ജമാഅത്ത് കമ്മിറ്റിയുടെയും,മഹല്ല് നിവാസികളുടെയും  യോഗം തീരുമാനിച്ചിരുന്നത്.

 പശ്ചിമേഷ്യൻ യുദ്ധം നീണ്ടു പോകുകയും, ജിസിസി രാജ്യങ്ങളിലുള്ള പ്രവാസികളൊക്കെ പ്രയാസത്തിലു ള്ളതുകൊണ്ടുമാണ് ഉറൂസ് നീട്ടിവെക്കു ന്നതെന്ന് സംഘാടകസമിതി അംഗങ്ങളായ ബി എൻ മുഹമ്മദലി,സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,ബി വി ഹമീദ് മൗലവി, ഇബ്രാഹിം കൊപ്പളം,യു എം ഫസലുറഹ്മാൻ,ബി കെ അൻവർ,സി എം ജലീൽ എന്നിവർ അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഫോട്ടോ:ഉറൂസിന് ഒരുങ്ങുന്ന മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദും, വലിയുള്ളാഹി അറബി ഹാജി തങ്ങൾ മഖാമും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments