* പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ സംഭവത്തിൽ* *ഉത്തർ പ്രദേശ് സ്വദേശി പിടിയിൽ* *അസമിലെ ഇന്ത്യൻ എയർ ഫോഴ്‌സ് സ്റ്റേഷൻ ജീവനക്കാരനായ സുമിത് കുമാറിനെയാണ് ആണ് അറസ്റ്റിലായത്.*
ജയ്‌പൂർ : പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ സംഭവത്തിൽ ഉത്തർ പ്രദേശ് സ്വദേശി പിടിയിൽ. അസമിലെ ഇന്ത്യൻ എയർ ഫോഴ്‌സ് സ്റ്റേഷൻ ജീവനക്കാരനായ സുമിത് കുമാറിനെയാണ് ആണ് അറസ്റ്റിലായത്. രാജസ്ഥാൻ ഇന്റലിജൻസ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശിയാണ് സുമിത് കുമാർ. ഈ വർഷം ആദ്യം ജയ്‌സാൽമർ സ്വദേശിയായ ജബാര റാം എന്നയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് സുമിത് കുമാറിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
ദിബ്രുഗഢിലെ എയർ ഫോഴ്‌സ് സ്റ്റേഷനിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് മെമ്പറാണ് സുമിത് രാജ്. ഇയാൾക്ക് പാകിസ്താനി ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധമുണ്ടായിരുന്നു. തന്റെ പദവി ദുരുപയോഗം ചെയ്ത് ഇയാൾ പാകിസ്താന് വേണ്ടി ചാരപ്പണി ചെയ്യുകയായിരുന്നു എന്നാണ് കണ്ടെത്തൽ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാൾ വിവരങ്ങൾ കൈമാറിയത് എന്നാണ് വിവരം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments