Breaking News

*എഫ്സി ​ആ​ര്‍​എ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍; ന്യൂ​ന​പ​ക്ഷ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ നേ​രേ കോ​ടാ​ലി ഓ​ങ്ങു​ന്നു: കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി*

തി​രു​വ​ന​ന്ത​പു​രം : കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ (എ​ഫ്‌​സി​ആ​ര്‍​എ) നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ ഭ​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ളി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. ഇ​തു ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​നു​ള്ള ഫാ​സി​സ്റ്റ് ന​ട​പ​ടി​യാ​ണ്.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍ അ​നി​യ​ന്ത്രി​ത​മാ​യ അ​മി​താ​ധി​കാ​രം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന ന​ട​പ​ടി​യാ​ണി​ത്. വി​ദേ​ശ സം​ഭാ​വ​ന​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​കു​ന്ന സ്വ​ത്തു​ക്ക​ളി​ല്‍ സ​ര്‍​ക്കാ​രി​ന് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണാ​ധി​കാ​രം ന​ല്‍​കു​ന്ന​താ​ണ് എ​ഫ്സി​ആ​ര്‍​എ ഭേ​ദ​ഗ​തി ബി​ല്‍.

വി​ദേ​ശ ഫ​ണ്ട് ചെ​റി​യൊ​രു ഭാ​ഗ​മാ​യാ​ലും മു​ഴു​വ​ന്‍ ആ​സ്തി​യും അ​ധി​കാ​രി​ക്കു കൈ​മാ​റ​ണം. അ​താ​യ​ത് ഒ​രു സ്‌​കൂ​ള്‍, ആ​ശു​പ​ത്രി, ഓ​ഫീ​സ് കെ​ട്ടി​ടം തു​ട​ങ്ങി​യ​വ​യി​ല്‍ ചെ​റി​യൊ​രു വി​ദേ​ശ സം​ഭാ​വ​ന മാ​ത്ര​മു​ണ്ടെ​ങ്കി​ലും മു​ഴു​വ​ന്‍ ആ​സ്തി​യും അ​പ​ക​ട​ത്തി​ലാ​കും. പു​തു​ക്ക​ല്‍ വൈ​കി​​ക്ക​ല്‍ ത​ന്നെ ആ​യു​ധ​മാ​കാം.

നി​ര്‍​ദി​ഷ്ട സ​മ​യ​ത്തി​നു​ള്ളി​ല്‍ പു​തി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത പ​ക്ഷം താ​ത്കാ​ലി​ക ഏ​റ്റെ​ടു​ക്ക​ല്‍ സ്ഥി​ര​മാ​യി മാ​റാം. ലൈ​സ​ന്‍​സ് വൈ​കി​​ച്ച് ആ​സ്തി കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും തു​റ​ന്നി​ട്ടി​രി​ക്കു​ന്നു.

വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന ഏ​ജ​ന്‍​സി​ക​ളു​ടെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും ആ​സ്തി​ക​ള്‍​ക്ക് വ​ന്‍​ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​താ​ണ് ഈ ​ബി​ല്‍.പൊ​തു​താ​ത്പ​ര്യം എ​ന്നു പ​റ​ഞ്ഞ് സ​ര്‍​ക്കാ​രി​നു സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നേ​രി​ട്ട് കൈ​കാ​ര്യം ചെ​യ്യാം. അ​തി​നാ​യി വ്യ​ക്ത​മാ​യ നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണോ​പാ​ധി​ക​ള്‍ പോ​ലും ബി​ല്ലി​ല്‍ ഇ​ല്ല.

സ്ഥാ​പ​നം നി​ര്‍​മി​ച്ച​വ​ര്‍​ക്കോ അ​വ​രു​ടെ പേ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കോ ഏ​റ്റെ​ടു​ക്ക​പ്പെ​ട്ട​വ തി​രി​കെ വാ​ങ്ങാ​ന്‍ പാ​ടി​ല്ല. ഇ​തോ​ടെ സ്ഥാ​പ​നം പ​ണി​ത​വ​രെ പു​റ​ത്താ​ക്കു​ക​യും മ​ണ്ണും​ചാ​രി നി​ന്ന​വ​ര്‍ സ്ഥാ​പ​നം കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്യു​ന്നു.ജ​നാ​ധി​പ​ത്യ​പ​ര​മാ​യ എ​തി​ര്‍ ശ​ബ്ദ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തും പൗ​ര​സ​മൂ​ഹ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​തു​മാ​ണ് ഈ ​ന​ട​പ​ടി.

ബി​ജെ​പി​യു​ടെ പ്ര​ഖ്യാ​പി​ത ന​യ​ങ്ങ​ളി​ലൊ​ന്നാ​യ ന്യൂ​ന​പ​ക്ഷ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളെ മൂ​ക്കു​ക​യ​റി​ടാ​നു​ള്ള നീ​ക്ക​മാ​ണ് ഈ ​ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ ഉ​ദ്ദേ​ശ്യം.

അ​തേ​സ​മ​യം സ​ര്‍​ക്കാ​രി​ന് താ​ത്പ​ര്യ​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍​ക്ക് ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന പ​ഴു​തു​ക​ളും നി​യ​മ​ഭേ​ദ​ഗ​തി​യി​ലു​ണ്ട്. ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും പ​തി​യി​രി​ക്കു​ന്ന ഈ ​ഭേ​ദ​ഗ​തി ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല.

ബി​ജെ​പി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളോ​ട് യോ​ജി​ക്കാ​ത്ത​വ​രെ ഉ​ന്നം​വ​ച്ചു​ള്ള നി​ഗൂ​ഢ​മാ​യ നീ​ക്ക​മാ​ണി​ത്. ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ സം​ഘ​ട​ന​ക​ള്‍ ജീ​വ​കാ​രു​ണ്യ രം​ഗ​ത്തും സാ​മൂ​ഹി​ക, ജ​ന​സേ​വ​ന, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ളെ പ​രി​മി​ത​പ്പെ​ടു​ത്താ​ന്‍ മാ​ത്ര​മേ ഈ ​ന​ട​പ​ടി​കൊ​ണ്ട് ക​ഴി​യൂ. ഇ​തി​നെ പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments