ആവേശം സൃഷ്ടിച്ച് അഹമ്മദ് ദേവർകോവിൽ
കോഴിക്കോട് : ആവേശത്തിന്റെ അലകളുയർത്തി പ്രചാരണത്തിൻ്റെ പുതുചരിത്രമെഴുതി കോഴിക്കോട് സൗത്തിൻ്റെ വികസന നായകൻ. ഇടതുമുന്നണി സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിൽ വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ ഉറപ്പിക്കുന്നത് തുടരുന്നു. വികസനം തുടരട്ടെ സൗത്ത് വളരട്ടെ എന്ന സന്ദേശമോതി വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ കോഴിക്കോട് ബീച്ചിലെത്തി പ്രഭാത നടത്തക്കാരെ കണ്ടു പരിചയം പുതുക്കുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു. ബീച്ച് നവീകരണത്തിനുവേണ്ടി അദ്ദേഹം ചെയ്ത നല്ല കാര്യങ്ങൾ വനിതകൾ ഉൾപ്പെടെയുള്ളവർ എം.എൽ.എയോട് എടുത്തുപറയുന്നതും കാണാമായിരുന്നു. അവരോടെല്ലാം അഹമ്മദ് ദേവർകോവിലിന് ഓർമിപ്പിക്കാനുണ്ടായിരുന്നത്, നിങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ ഇനിയും ഏറെ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാം എന്നായിരുന്നു. രാവിലെ എട്ടുമണിേയാടെ കോഴിക്കോട് ഫിഷ് മാർക്കറ്റിൽ എത്തിയപ്പോൾ മൽസ്യത്തൊഴിലാളികളും സി.ഐ.ടി.യു പ്രവർത്തകരും വ്യാപാരികളും മുദ്രാവാക്ക്യം വിളികളും ഹാരങ്ങളണിയിച്ചുമാണ് അദ്ദേഹത്തെ വരവേറ്റത്. തുടർന്ന് പാളയം മാർക്കറ്റ്, സിൽക്ക് മന്ദിർ, പുതിയപാലം, കല്ലായി സ്റ്റാർ ടൈൽസ്, കോട്ടൺ മില്ല്, കിണാശേരി എന്നിവിടങ്ങളിലും സന്ദർശിച്ചു. രാത്രി പെരുന്നാൾവിപണികളിലും അദ്ദേഹം വോട്ട് ചോദിച്ചെത്തുമ്പോൾ അഹമ്മദിക്കാന്ന് വിളിച്ച് ഓടിയെത്തുന്നവർ ഏറെയായിരുന്നു. മന്ത്രിയായിരുന്നപ്പോൾപ്പോലും മിസ്ഡ് കോളടിച്ചാലും തിരികെ വിളിക്കുമായിരുന്നു അദ്ദേഹമെന്നും ചില വ്യാപാരികൾ ഓർത്തെടുക്കുന്നുണ്ടായിരുന്നു. പേരെടുത്ത പലരും പലതവണ എം.എൽ.എയായിട്ടും വികസനം കാണിക്കുന്നതിൽ ഉദാസീനത കാണിച്ചു. എന്നാൽ അഹമ്മദ് ദേവർകോവിൽ വികസനം നടത്തി പേരെടുത്തു. അതാണ് അദ്ദേഹം ഇത്രയും ജനകീയനാകാൻ കാരണമെന്നും അവരിൽ ചിലർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയപാലം യാഥാർത്ഥ്യമാക്കിയതും സർക്കാർ ആശുപത്രികൾ വികസിപ്പിച്ചതും നിരവധി സ്കൂൾ കെട്ടിടങ്ങൾ നവീകരിച്ചതും നിർമിച്ചതും എണ്ണമറ്റ റോഡുകൾ മനോഹരമാക്കിയതും വോട്ടായി മാറുമെന്നുള്ള പ്രതീക്ഷയാണ് ഇടതുമുന്നണി നേതാക്കളും പങ്കുവെക്കുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments