Breaking News

ഇടത് മുന്നണിയുമായി തെരഞ്ഞെടുപ്പിൽ സഹകരിക്കില്ല: നാഷണൽ ലീഗ്

പള്ളിക്കര : നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷ ജനാധിപത്യമുന്നണിയുമായി പ്രവർത്തനങ്ങളിൽ സഹകരിക്കേണ്ടതില്ലെന്ന് നാഷണൽ ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

കഴിഞ്ഞ കാലങ്ങളിലും, പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടത് പക്ഷത്തോടൊപ്പം എല്ലാ തരത്തിലും സഹകരിച്ച് പ്രവർത്തിച്ച പാർട്ടിയെ, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ മാറ്റി നിർത്തുന്ന സമീപനമാണ്  ഇടത് മുന്നണി സ്വീകരിച്ച് പോരുന്നത്. 
പൊതു പരിപാടികളിൽ നിന്ന് പോലും അകറ്റി നിർത്തി അവഹേളിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും
ഇത് പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ ഏറെ നിരാശയുണ്ടാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

ഭാവി കാര്യങ്ങൾ നേതൃത്വവുമായി ആലോചിച്ച്, കൗൺസിൽ വിളിച്ച് ചേർക്കാനും തീരുമാനിച്ചു.

ബേക്കൽ ഫോർട്ട് റസിഡൻസിയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഇക്ബാൽ മാളിക അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം സാലിം ബേക്കൽ യോഗം ഉദ്ഘാടനം ചെയ്തു.

സയ്യദ് ഫാറൂഖ് തങ്ങൾ മേൽപ്പറമ്പ്, റഹീം ഹാജി കരിവേടകം, സി.എം. ഖാദർ ഒറവങ്കര, മുസ്തഫ കുമ്പള, കെ.എ.മുഹമ്മദ് കുഞ്ഞി,മൂസ പുളിന്റടി, റഹ്‌മാൻ ആരിക്കാടി, ഷാഫി തായൽ, കെ.പി.ലത്തീഫ് എന്നിവർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി എ.കെ. കമ്പാർ സ്വാഗതവും, അമീറലി കളനാട് നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments