Breaking News

*സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ: പറവൂരിൽ ഇ.ടി.ടൈസൺ, തൃശൂരിൽ ആലങ്കോട്; പട്ടിക ഇങ്ങനെ*

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പറവൂരിൽ നേരിടാൻ കയ്പമംഗലം സിറ്റിങ് എംഎൽഎ ഇ.ടി.ടൈസണ്‍ രംഗത്തിറങ്ങും. തുടർച്ചയായി രണ്ടുതവണ കയ്പമംഗലം എംഎൽഎയായ ടൈസണു ടേം വ്യവസ്ഥയിൽ ഇളവുനൽകി. തൃശൂരിൽ പി.ബാലചന്ദ്രൻ എംഎൽഎക്കു പകരം കവി ആലങ്കോട് ലീലാകൃഷ്ണനാണു സ്ഥാനാർഥി. സിപിഐയുടെ സാംസ്കാരിക സംഘടന യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റാണ് അദ്ദേഹം.

*സ്ഥാനാർഥികൾ:*

∙ നെടുമങ്ങാട്– ജി.ആർ.അനിൽ

∙ ചിറയിൻകീഴ്– മനോജ് ബി.ഇടമന

∙ കരുനാഗപ്പള്ളി– എം.എസ്.താര

∙ ചാത്തന്നൂർ– ആർ.രാജേന്ദ്രൻ

∙ ചടയമംഗലം– ജെ.ചിഞ്ചുറാണി

∙ പുനലൂർ– സി.അജയപ്രസാദ്

∙ അടൂർ– പ്രിജി ശശിധരൻ

∙ പീരുമേട്– കെ.സലിംകുമാർ

∙ വൈക്കം– പി.പ്രദീപ്

∙ ചേർത്തല– പി.പ്രസാദ്

∙ ഹരിപ്പാട്–ടി.ടി.ജിസ്മോൻ

∙ പറവൂർ– ഇ.ടി.ടൈസൺ

∙ മൂവാറ്റുപുഴ– എൻ.അരുൺ

∙ ഒല്ലൂർ– കെ.രാജൻ

∙ നാട്ടിക– ഗീത ഗോപി

∙ കൊടുങ്ങല്ലൂർ– വി.ആർ.സുനിൽകുമാർ

∙ കയ്പമംഗലം– കെ.കെ.വത്സരാജ്

∙ തൃശൂർ– ആലങ്കോട് ലീലാകൃഷ്ണൻ

∙ പട്ടാമ്പി– മുഹമ്മദ് മുഹസിൻ

∙ മണ്ണാർക്കാട്– മൻസിൽ അബൂബക്കർ

∙ നാദാപുരം– പി.വസന്തം

∙ തിരൂരങ്ങാടി– അജിത് കൊളാടി

∙ ഏറനാട്– ഷഫീർ കിഴിശ്ശേരി (സ്വത.)

∙ മഞ്ചേരി– വി.എം.മുസ്തഫ (സ്വത.)

∙ കാഞ്ഞങ്ങാട്– ഗോവിന്ദൻ പള്ളിക്കാപ്പിൽ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments