Breaking News

ഒളവറ ഗ്രന്ഥാലയം:വിജ്ഞാന വികസന സദസും,ഗാനാഞ്ജലിയും ഒരുക്കി.

തൃക്കരിപ്പൂർ : റിപ്പബ്ലിക്ക് സദസ്സിൻ്റെ ഭാഗമായി റിപ്പബ്ലിക്ക്,ഇന്ത്യൻ ഭരണഘടന,നാനാത്വത്തിൽ ഏകത്വം,പൗരന്മാരുടെ അവകാശങ്ങൾ,കടമകൾ എന്നിവ ചർച്ച ചെയ്യപ്പെടുക എന്ന ലക്ഷ്യത്തോടെ ഒളവറ ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ വിജ്ഞാന വികസന സദസ്സൊരുക്കി.
        ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ്റെ അധ്യക്ഷതയിൽ ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥാലയം സെക്രട്ടറി സി.ദാമോദരൻ,നേതൃ സമിതി കൺവീനർ വി.കെ.രതീശൻ,റിട്ട.ഏ. ഇ.ഒ കെ.വി.രാഘവൻ, കെ.വി.ദിവാകരൻ എന്നിവർ സംസാരിച്ചു.
      ചടങ്ങിൽ ലക്ഷ്മണൻ.കെ,സുലോചന.കെ.വി,കാരള കുഞ്ഞിക്കണ്ണൻ,ശ്യാമള കുഞ്ഞിക്കണ്ണൻ,കാരള രാഘവൻ,കെ.വി.പത്മനാഭൻ,എം.നാരായണൻ, യു.പത്മനാഭൻ,വി.നാരായണൻ,കെ.പത്മനാഭൻ, കെ.വി.പുരുഷോത്തമൻ, ഉമേഷ്.പി.പി എന്നിവരെ ആദരിച്ചു.വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
      ടി.വി.ഗോപി,കെ.വി.സുരേന്ദ്രൻ,സജിന.കെ,ശ്രീജ സന്തോഷ്,ആശാ പവിത്രൻ,കെ.മുകുന്ദൻ, പി.പി.ശശിധരൻ,ഗ്രീഷ്മ.കെ.പി,പ്രീതി.വി.പി തുടങ്ങിയവർ നേതൃത്വം നൽകി.
      തുടർന്ന് പി.പി.ശശിധരൻ്റെ നേതൃത്വത്തിൽ ലൈബ്രറി അംഗങ്ങളുടെ ഗാനാഞ്ജലി അരങ്ങേറി.
ഫോട്ടോ : ഒളവറ ഗ്രന്ഥാലയം വിജ്ഞാന വികസന സദസ്സ് പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments