Breaking News

*ഇറാൻ അധിനിവേശം* :*സാമ്രാജ്യത്വ ദുരയുടെ ഭീകര മുഖം* : *നാഷണൽ ലീഗ്*

കോഴിക്കോട് : ഇറാൻ്റെ മേൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി അടിച്ചേൽപിച്ച യുദ്ധം ലോകമെമ്പാടുമുള്ള സമ്പത്തും ധാതുവിഭവങ്ങളും കൊള്ളയടിക്കാനുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ ഭീകരമുഖത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി. ലോക രാഷ്ടങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും  അമേരിക്കൻ താൽപര്യങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചാണെന്ന് വരുന്നത് മാനവരാശിക്ക് തന്നെ മാരകമായ അപകടമാണ്. ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ  കൊലപാതകം വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഹീനകൃത്യവും അങ്ങേയറ്റം അപലപനീയവുമാണ്. ഐക്യരാഷ്ട്ര സഭയും മൂന്നാം ലോക രാജ്യങ്ങളുമിടപെട്ട് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇന്ത്യ അതിന് മുൻകയ്യെടുക്കണമെന്നും നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments