Breaking News

സ്നേഹോപഹാര സമർപ്പണം നടന്നു.

കാഞ്ഞങ്ങാട് : കരിന്തളം ഗോപിനാഥന്റെ കുടുംബത്തിൻ്റെ സ്നേഹോപ ഹാരസമർപ്പണം   ആനന്ദാശ്രമത്തിൽവച്ച് നടന്നു. ആനന്ദ ആശ്രമം മഠാധിപതി  സ്വാമി മുക്താനന്ദ സ്നേഹോപഹാരം സമർപ്പണം കൈമാറി അനുഗ്രഹ പ്രഭാഷണം നടത്തി. ആദ്യ ശ്രമത്തിൽ തന്നെ 
സി. എ. പരീക്ഷയിൽ ഉന്നത വിജയം നേടി പിന്നോക്ക ഗ്രാമമായ കൊന്നക്കാട് മുട്ടോം കടവിലെ   . പി കെ ജോർജ്ജുകുട്ടിയുടെയും സിജിയുടെയും മകളായ അനു ജോർജ്ജും 
അശ്വഘോഷ് സി.ആർ
കൊട്ടഞ്ചേരി കരിന്തളം ഗോപിനാഥൻ സ്മാരക വനവിദ്യാലയത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ട്രസ്റ്റി മെമ്പറും . ജി.എച്ച്.എസ്.എസ് ചായോത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും, പരിസ്ഥിതി പ്രവർത്തനത്തിൽ സംസ്ഥാന സർക്കാരിന്റെ 2025ലെ ഉജ്ജ്വല ബാല്യം പുരസ്ക്കാര ജേതാവുമായ ചായയോത്തെ രഞ്ജിത്ത് പ്രിയ ദമ്പതികളുടെ മകനുമായ സി. ആർ.അശ്വഘോഷു മാണ്  സ്നേഹോപഹാരത്തിന് അർഹരായത് കൊന്നക്കാട് മുട്ടോം കടവിലെ വാഴത്തട്ട് അംഗനവാടിയിലുംകൊന്നക്കാട് ജി.എൽ പി സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസംനേടിയ അനു ജോർജ്  ഹൈസ്കൂൾ വിദ്യാഭ്യാസം മാലോത്ത് കസബ ഹൈസ്കൂളിലും, ഹയർ സെക്കൻ്ററി തോമാപുരം സെൻ്റ് തോമസ് എച്ച് എസ് എസിലും പൂർത്തിയാക്കി.ലക്ഷ്യ സിഎ ക്യാമ്പസിലും ബാംഗ്ലൂരും എറണാകുളത്തുമായി പഠനം പൂർത്തിയാക്കി വിജയിച്ചുഎല്ലാ പരിമിതികളെയും നിശ്ചയദാർഢ്യത്തിന്റെയും സ്ഥിരോൽസാഹത്തിന്റെയും പിൻബലത്തിൽ മറികടന്ന് പുതിയ തലമുറക്ക് മാതൃകയാവുകയാണ് അനു ജോർജ്ജ് . പി കെ ജോർജ്ജുകുട്ടിയുടെയും സിജിയുടെയും മകളാണ് .എബിൻ ജോർജ്ജ് മെക്കാനിക്കൽ എഞ്ചിനീയർ (സൗദി) സഹോദരനാണ്.
അശ്വഘോഷ് സി.ആർ
കൊട്ടഞ്ചേരി കരിന്തളം ഗോപിനാഥൻ സ്മരണ വനവിദ്യാലയത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ട്രസ്റ്റി മെമ്പറും . ജിഎച്ച്എസ്എസ് ചായോത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും, പരിസ്ഥിതി പ്രവർത്തനത്തിൽ സംസ്ഥാന സർക്കാരിന്റെ 2025ലെ ഉജ്ജ്വല ബാല്യം പുരസ്ക്കാര ജേതാവുമാണ്.2025 ഭോപ്പാലിൽ വച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസ്,സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻറെ പ്രബന്ധാവതരണത്തിൽ ഒന്നാം സ്ഥാനം,പി ടി ബി ആഗോള ബാലശാസ്ത്രം പരീക്ഷയിൽതുടർച്ചയായി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും,സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എ ഗ്രേഡും ,ജൈവവൈവിധ്യ പഠനോത്സവത്തിൽ ജേതാവും ഗ്രീൻ അംബാസഡറും പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി ദേശീയ സംസ്ഥാന ജില്ലാ തല മത്സരങ്ങളിൽ വിജയിയും ,പ്രകൃതി, ശലഭ , പക്ഷിനിരീക്ഷകനും റിസോഴ്സ് പേഴ്സണുമാണ് .അനുജത്തി ആരണ്യ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ജേഷ്ഠന്റെ പാത പിന്തുടരുന്നു. രക്ഷിതാക്കൾ  രജിത്ത്,പ്രിയ പരിപാടിയിൽ വെച്ച് ഉപഹാര ജേതാക്കൾ തങ്ങളുടെ അനുഭവങ്ങളും അറിവുകളും വിദ്യാർത്ഥികളുമായി പങ്കുവച്ചു. പരിപാടിയിൽ സംബന്ധിച്ച വിദ്യാർത്ഥികൾ തങ്ങൾക്ക് ഭാവിയിൽ ആരാകണമെന്ന അഭിപ്രായം സദസ്സുമായി പങ്കുവെച്ചത് ചടങ്ങിന് മികവേകി. കരിമ്പിൽ ലക്ഷ്മി അമ്മ, ആനന്ദാശ്രമം വൈറ്ററൻ  ശ്രീധരൻ സംസാരിച്ചു. തുടർന്ന് മധുര പലഹാര വിതരണവും നടന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments