Breaking News

മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ പതിനഞ്ചാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ റിലീഫ് പ്രവർത്തനവും ചികിത്സാസഹായവും വിവാഹ സഹായവും സമൂഹ നോമ്പ് തുറയും നടത്തി

കാഞ്ഞങ്ങാട് : മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ പതിനഞ്ചാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ റിലീഫ് പ്രവർത്തനവും ചികിത്സ സഹായവും വിവാഹസഹായ ഫണ്ട് കൈമാറൽ ചടങ്ങും സമൂഹ കൂട്ട നോമ്പ് തുറയും നടന്നു. കൂളിയങ്കാലിൽ നടന്ന പരിപാടി മുൻസിപ്പൽ ലീഗ് പ്രസിഡണ്ട് എൻ. പി. ജാഫർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് ടി. അസീസ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. വിവാഹ ധനസഹായം മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ പാലക്കി കുഞ്ഞാമദ് ഹാജി കൈമാറി. ചികിത്സ ധന സഹായം ജമാഅത്ത് പ്രസിഡണ്ട് ടി. അബൂബക്കർ ഹാജി വാർഡ് വൈസ് പ്രസിഡണ്ട് എം. ഹമീദിന് നൽകി നിർവഹിച്ചു. റംസാൻ കിറ്റ് വിതരണം പതിനേഴാം വാർഡ് കൗൺസിലർ ബിന്ദു പ്രകാശ് എംകെ അബ്ദുൽ ലത്തീഫിന് നൽകി നിർവഹിച്ചു. ടി അബൂബക്കർ ഹാജി, ടി. മുഹമ്മദ് കുഞ്ഞി, ജാബിർ, ഷംസു ആവിയിൽ, എം.കെ. റഷീദ്, ജാബി, ടി.പി. ഷരീഫ്, മുത്തലീബ് കൂളിയങ്കാൽ, ഫൈസൽ ചേരക്കാട് എന്നിവർ ആശംസകൾ നേർന്നു. വാർഡ് സെക്രട്ടറി കെ അഷ്റഫ് കൂളിയങ്കാൽ  സ്വാഗതവും  വാർഡ് ട്രഷറർ എ. കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. നാട്ടിലെ നോമ്പുതുറ എന്ന പേരിൽ വാർഡ് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ട സമൂഹ നോമ്പ് തുറയും നടന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments