Breaking News

*വി കുഞ്ഞികൃഷ്ണനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും; യു.ഡി.എഫ്*

പയ്യന്നൂർ : പയ്യന്നൂർ അസംബ്ലി നിയോജകമണ്ഡലം സ്വതന്ത്ര സ്ഥാനാർഥി ശ്രീ. വി കുഞ്ഞികൃഷ്ണന് പിന്തുണ നൽകാനും അദ്ദേഹത്തെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനും ഇന്ന് ലീഗ് ഹൗസിൽ ചേർന്ന യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിയി യോഗം തിരുമാനിച്ചു. യു.ഡി.എഫ് പയ്യന്നൂർ നിയോജകമണ്ഡലം ചെയർമാൻ എം. ഉമ്മർ അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോസഫ് മുള്ളമട, എ.പി നാരായണൻ, കെ.കെ സുരേഷ് മാസ്റ്റർ, പി. ലളിത, എസ്.എ ഷുക്കൂർ ഹാജി, കെ. ജയരാജ്, മഹേഷ് കുന്നുമ്മൽ, ബി സജിത്ത്ലാൽ, കെ.കെ അഷ്റഫ്, വി.കെ.പി ഇസ്മയിൽ, കെ.കെ ഫൽഗുനൻ, അഡ്വ. ഡി.കെ ഗോപിനാഥ്, വി.കെ ഷാഫി, എ. രൂപേഷ്, ഫായിസ് കവ്വായി, മുസ്തഫ പെരിങ്ങോം എന്നിവർ സംസാരിച്ചു. യു.ഡി.എഫ് പിന്തുണയോട് കൂടി മത്സരിക്കുന്ന സ്ഥാനാർത്ഥിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ യോഗം തിരുമാനിച്ചു. 24/03/2026 ചൊവ്വായ്ച്ച വൈകുന്നേരം 3 മണിക്ക് പയ്യന്നൂർ ശ്രീവത്സലം ഓഡിറ്റോറിയത്തിൽ വച്ച് ഐക്യ ജനാധിപത്യ മുന്നണി പയ്യന്നൂർ അസംബ്ലി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്താനും യോഗം തിരുമാനിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments