* വാട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവ അടക്കമുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർ* *ഇനി മുതൽ ടെലികോം വകുപ്പ് പുറത്തിറക്കിയ പുതിയ സിം-ബൈൻഡിങ് ചട്ടം പാലിക്കണം*
പ്ലാറ്റ്ഫോമുകളിൽ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്‌ത സിം കാർഡ് മൊബൈൽ ഫോണിൽ ഉണ്ടെങ്കിൽ മാത്രമെ ഇത്തരം മെസേജിങ് ആപ്പുകൾ ഇനി പ്രവർത്തിക്കൂ. മാർച്ച് ഒന്ന് മുതൽ ചട്ടം നിലവിൽ വന്നു.
കമ്പനികൾ ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് നിയമം അനുശാസിക്കുന്നു. ഈ നിർദേശം പാലിക്കാത്ത പക്ഷം ടെലികോം, സൈബർ സുരക്ഷാ നിയമങ്ങൾ
പ്രകാരം കമ്പനികൾ നടപടി നേരിടേണ്ടിവരും.
ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകൾ തടയുകയാണ് ലക്ഷ്യം. നിലവിൽ മെസേജിങ് ആപ്പുകൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത് മൊബൈൽ നമ്പറിലേക്ക് അയയ്ക്കുന്ന വൺ-ടൈം പാസ്വേഡ് വഴിയാണ് ഉപയോക്താവ് ആരാണെന്ന് സ്ഥിരീകരിക്കുന്നത് ഇതിനുശേഷം സിം നീക്കുകയോ
മാറ്റുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്താലും ആപ്പ് പ്രവർത്തിക്കും. വെബ് പതിപ്പുകൾ ഉപയോഗിക്കുന്നതിന് ഡിവൈസിൽ സിം ആവശ്യമില്ല. ക്യുആർ കോഡ് വഴിയോ വെബിലൂടെയുള്ള ഒടിപി സ്ഥിരീകരണം വഴിയോ പ്ലാറ്റ്ഫോം ലഭ്യമാകും. പുതിയ സിം-ബൈൻഡിങ് ചട്ടങ്ങൾ പ്രകാരം ഇത് സാധ്യമാകില്ല. രജിസ്റ്റർ ചെയ്‌ത സിം ഡിവൈസിൽനിന്ന് നീക്കം ചെയ്താൽ ആപ്പ് പ്രവർത്തിക്കില്ല.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments