Breaking News

തണ്ണിമത്തൻ കൃഷിയിൽ വിജയഗാഥയുമായി രാവണേശ്വരം തണ്ണോട്ടെ ഉമ ജെ. എൽ.ജി. ഗ്രൂപ്പ്.

പെരിയ : അജാനൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് രാവണേശ്വരം തണ്ണോട്ട് തണ്ണിമത്തൻ കൃഷിയിൽ വിജയഗാഥ രചിച്ച് കുടുംബശ്രീ ഉമ
 ജെ. എൽ. ജി ഗ്രൂപ്പിലെ അംഗങ്ങൾ. രണ്ടായിരത്തി പന്ത്രണ്ടിൽ 6 അംഗങ്ങൾ ചേർന്ന്  രൂപീകരിച്ചതാണ് ഉമ. മൂന്ന് ഏക്കറോളം വരുന്ന തരിശുഭൂമി നെൽകൃഷി ചെയ്ത് കൃഷി യോഗയ്ക്ക് മാറ്റി കൊണ്ടാണ് ഇവർ കാർഷിക വൃത്തിയിൽ തങ്ങളുടേതായ കഴിവ് തെളിയിച്ചത്. അന്ന് മുതൽ ഇന്നുവരെ ഇവർ ഈ സംരംഭം തുടർന്നുകൊണ്ടേയിരിക്കുന്നു. കാലത്തിനനുസരിച്ച് കൃഷി രീതിയിൽ മാറ്റം വരുത്തി കൊണ്ട് 2022 ൽ മോഡൽ സി.ഡി.എസിന്റെ ഭാഗമായി ഒരു ഏക്കർ സ്ഥലത്ത് ചെണ്ടുമല്ലി കൃഷിയും ചെയ്തിരുന്നു. ഇതിൽ വലിയ ലാഭം ഒന്നും കിട്ടിയില്ലെങ്കിലും കൃഷി രീതിയിൽ ഒരു പുതുമ പരീക്ഷിക്കുന്നതിന് ഇവർക്ക് സാധിച്ചു. തണ്ണിമത്തൻ കൃഷിയിലും വലിയ ലാഭമൊന്നും പ്രതീക്ഷിച്ചുകൊണ്ടല്ല ഇവർ കൃഷിയിലേക്ക് തിരിഞ്ഞത്. കൃഷിയോടുള്ള ഇഷ്ടം കൊണ്ടാണ് അംഗങ്ങളായ രജനി ശശി, ശോഭ സുരേന്ദ്രൻ, സാവിത്രി നാരായണൻ, പി. സരസ്വതി എന്നിവർ ചേർന്ന് തണ്ണിമത്തൻ കൃഷി ചെയ്തിരിക്കുന്നത്. ചോളം, വെള്ളരി, മത്തൻ,കുമ്പളം, പയർ എന്നിങ്ങനെയുള്ള കൃഷിയും മഴക്കാലത്ത് നെൽകൃഷി, മധുരക്കിഴങ്ങ്, വെണ്ട, കപ്പ കൃഷിയും ഇവർ ചെയ്തു പോരുന്നു. 14 വർഷത്തെ പ്രയത്നം ഇവരെ നല്ലൊരു കർഷകരാക്കി മാറ്റുന്നതിന് സഹായകമായി. ജില്ലാ മിഷന്റെ ഭാഗത്തുനിന്ന് നാമ മാത്രമായ സഹായം ലഭിക്കുന്നുണ്ടെങ്കിലും ഭാവിയിൽ കൃഷി വികസനത്തിന് ആവശ്യമായ കൂടുതൽ സഹായം പഞ്ചായത്ത് തലങ്ങളിൽനിന്ന് ലഭിക്കുമെന്ന് ഇവർക്ക് പ്രത്യാശയുണ്ട്. കാട്ടുപന്നിയുടെയും മയിലിന്റെയും ശല്യം കൃഷിയുടെ വിജയത്തിന് ഇവർക്ക് വിലങ്ങു തടിയായി നിൽക്കുന്നു. 2026 വർഷത്തെ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രതീഷ് വെള്ളംതട്ട അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ അശ്വിനിരവി സി.ഡി.എസ് മെമ്പർ എം. എസ്.ബ്രീജ, വാർഡ് കുടുംബശ്രീ എ. ഡി. എസ് സെക്രട്ടറി, പ്രസിഡണ്ട് മാരായ ശ്യാമളനാരായണൻ , ഗീതവിജയൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ജെ. എൽ. ജി  പ്രസിഡണ്ട് രജനി ശശി, പി സരസ്വതി എന്നിവർ കൃഷി രീതിയെക്കുറിച്ച് സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് കുമാർ കാലിക്കടവ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.മനു, ബ്ലോക്ക് കോഡിനേറ്റർ രജനി, അഗ്രി സി.പി. ശ്രുതി എന്നിവരും പങ്കെടുത്തു.മുൻ സി.ഡി.എസ് മെമ്പർ ശ്യാമള ശ്രീധരൻ സ്വാഗതം പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments