ജലക്ഷാമത്തിനിടയിൽ പറവകൾക്ക് തണ്ണീർകുടമൊരുക്കി മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ.
മൊഗ്രാൽ : അസഹ്യമായ ചൂടിൽ ജലക്ഷാമം രൂക്ഷമായി തുടരുന്ന സന്ദർഭത്തിൽ പോലും പക്ഷികൾക്ക് നീർക്കുടമൊരുക്കി മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ.കമ്മിറ്റി തീരുമാനപ്രകാരം തുടക്കം എന്ന നിലയിൽ 21 എക്സിക്യൂട്ടീവ് അംഗങ്ങളുടെ വീട്ടു പറമ്പുകളിലാണ് പറവകൾക്ക് തണ്ണീർകുടം ഒരുക്കുന്നത്.പിന്നീട് ദേശീയവേദി അംഗങ്ങളും ഒരുക്കും.
ചൂട് കാഠിന്യവും, വെള്ളം കിട്ടാതെയും കഴിഞ്ഞവർഷം കുമ്പള പഞ്ചായത്ത് പരിധിയിൽ കുരുവികളും, കാക്കകളും ചത്തൊടുങ്ങിയ അവസ്ഥയുണ്ടായിരുന്നു.ഇപ്രാവശ്യം അങ്ങനെയൊരു സാഹചര്യം ഉണ്ടാകരുതെന്ന് ദേശീയവേദി പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ട്.
ലോക ജല ദിനത്തോടനുബന്ധിച്ച് പവർകൾക്ക് നീർക്കുടം ഒരുക്കുന്നതിന്റെ ഉദ്ഘാടനം ദേശീയവേദി ജോയിന്റ് സെക്രട്ടറി അഷ്റഫ് സാഹിബിന്റെ വീട്ടുപറമ്പിൽ വെച്ച് പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,ജോയിൻ സെക്രട്ടറി ബി എ മുഹമ്മദ് കുഞ്ഞി, എക്സിക്യൂട്ടീവ് അംഗം കെ മുഹമ്മദ് കുഞ്ഞി നാങ്കി,എച്ച് എം കരീം എന്നിവരുടെ വീട്ടുമുറ്റത്തും നീർക്കുടം ഒരുക്കിയിട്ടുണ്ട്.മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ഈ ആഴ്ചയോടെ നീർക്കുടം ഒരുക്കും.
മുൻ കാലങ്ങളിൽ മൊഗ്രാൽ ദേശീയവേദി ടൗണിലെ ആൽമരങ്ങളിൽ പറവകൾക്ക് നീർക്കുടം ഒരുക്കുമായിരുന്നു. ദേശീയപാത വികസനത്തോടെ ആൽമരങ്ങൾക്ക് കോടാലി വീണപ്പോൾ പറവകളെല്ലാം തൊട്ടടുത്ത വീട്ടു പറമ്പുകളിലെ മരങ്ങളിൽ ചേക്കേറുകയായിരുന്നു.ഇതോടെ നീർക്കുടം ദേശീയവേദി പ്രവർത്തകർ വീട്ടുപറമ്പിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ കുറെ വർഷമായി ഇത് തുടരുന്നുമുണ്ട്.
ഫോട്ടോ: പറവകൾക്കൊരു നീർക്കുടം പദ്ധതി ദേശീയവേദി പ്രവർത്തകർ വീട്ടുമുറ്റത്ത് ഒരുക്കിയ പറവകൾക്കുള്ള നീർക്കുടം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments