*അവധി ദിനങ്ങളില്‍ നാമനിര്‍ദേശക പത്രിക സ്വീകരിക്കില്ല; സ്ഥാനാര്‍ഥികള്‍ക്ക് ഇനി മൂന്ന് പ്രവൃത്തിദിനങ്ങള്‍ മാത്രം*
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക പൊതു അവധി ദിവസങ്ങളായ ഞായറാഴ്ചയും പെരുന്നാള്‍ ദിനവും സ്വീകരിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 23ാം തിയ്യതിയോടെ പത്രിക സമര്‍പ്പണം അവസാനിക്കാനിരിക്കെ, ഇടയ്ക്കുള്ള അവധി ദിനങ്ങള്‍ ഒഴിവാക്കിയാല്‍ സ്ഥാനാര്‍ഥികള്‍ക്ക് ഇനി മൂന്നു പ്രവൃത്തിദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സമര്‍പ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന 24നു നടക്കും. 26 വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ അവസരമുണ്ട്. അവധി ദിവസങ്ങളിലും പത്രിക സ്വീകരിക്കാന്‍ സൗകര്യമൊരുക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് തള്ളി. അതേസമയം, അവശ്യ സേവന വിഭാഗങ്ങളിലുള്ളവര്‍ക്ക് 21 വരെ പോസ്റ്റല്‍ വോട്ടിനായി അപേക്ഷിക്കാം.
കേരള പോലിസ്, കേരള ബറ്റാലിയന്‍, അഗ്‌നിരക്ഷാസേന, ജയില്‍, എക്‌സൈസ്, മില്‍മ, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ട്രഷറി, ആരോഗ്യവകുപ്പ്, ഫോറസ്റ്റ്, ആകാശവാണി, ദൂരദര്‍ശന്‍, ബിഎസ്എന്‍എല്‍, റെയില്‍വേ, തപാല്‍, തിരഞ്ഞെടുപ്പ് കവറേജിന് നിയുക്ത മാധ്യമ പ്രവര്‍ത്തകര്‍, കൊച്ചി മെട്രൊ റെയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇവര്‍ക്ക് ഏപ്രില്‍ മൂന്നു, നാല്, അഞ്ചു തിയ്യതികളില്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വോട്ട് രേഖപ്പെടുത്താം.
40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇതിനായി ഫോം 12ഡി ബിഎല്‍ഒമാര്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച ഫോമുകള്‍ ശേഖരിച്ച് വീടുകളില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments