ഒളവറ ഗ്രന്ഥാലയം:ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു.
തൃക്കരിപ്പൂർ : ഒളവറ ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെ നേതൃത്വത്തിൽ ഒളവറ ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ സമൂഹത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യ നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ വെച്ച് പൊതുവായ ആരോഗ്യ പരിശോധന നടത്തി.
ആരോഗ്യ പ്രവർത്തകരായ ജെ.പി. എച്ച്.എൻ-അഞ്ജന.കെ വി,എം.എൽ.എസ്.പി-സജിന.കെ.ടി,ആശാ വർക്കർ കവിത.ടി.വി എന്നിവരോടൊപ്പം ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ,സെക്രട്ടറി സി.ദാമോദരൻ,ലൈബ്രേറിയൻ സജിന.കെ,നേതൃ സമിതി കൺവീനർ വി.കെ.രതീശൻ,താലൂക്ക് കൗൺസിലർമാരായ ടി.വി.ഗോപി,കെ.വി.സുരേന്ദ്രൻ,വനിതാ വേദി ചെയർപേഴ്സൺ ശ്രീജ സന്തോഷ്,കൺവീനർ ആശാ പവിത്രൻ,ഗ്രീഷ്മ.കെ.പി തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments