Breaking News

*ചിലർ രാത്രിയെത്തി കരഞ്ഞ് മാപ്പ് പറഞ്ഞുവെന്ന് PMA സലാം; അത് തന്നെയല്ല ഉദ്ദേശിച്ചതെന്ന് അബ്ദുറഹിമാൻ രണ്ടത്താണി*

തിരൂരങ്ങാടി നിയോജനക മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വ വിവാദത്തിൽ അബ്ദുറഹിമാൻ രണ്ടത്താണിയെ വിമർശിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. വിവാദമുണ്ടാക്കിയവർ രാത്രി വന്ന് കാലുപിടിച്ച് കരഞ്ഞുവെന്നും മാപ്പ് പറഞ്ഞുവെന്നുമായിരുന്നു പിഎംഎ സലാമിന്റെ പരിഹാസം. തിരൂരങ്ങാടിയിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവുമില്ലെന്നും ലീഗ് കോൺഗ്രസ് പ്രവർത്തകർക്ക് പോലും ഒരു പരാതിയുമില്ലെന്നും പിഎംഎം സലാം പറഞ്ഞു.
എന്നാൽ പിഎംഎ സലാം പരിഹസിച്ചത് തന്നെയല്ല എന്നാണ് അബ്ദുറഹിമാൻ രണ്ടത്താണിയുടെ പ്രതികരണം. പരിഹാസത്തിന് പിന്നാലെ പിഎംഎ സലാമിനെ അബ്ദുറഹിമാൻ രണ്ടത്താണി ഫോണിൽ വിളിച്ചിരുന്നു. താൻ ഇപ്പോഴും മുസ്‌ലിം ലീഗുകാരനാണെന്നും സാദിഖലി ശിഹാബ് തങ്ങൾ ചേർത്ത് പിടിക്കുമെന്ന് പറഞ്ഞാൽ അത് ഉൾക്കൊള്ളുന്ന ലീഗുകാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു. തന്നെ എന്നും ചേർത്തു നിർത്തുകയാണ് പാണക്കാട് കുടുംബം ചെയ്തിട്ടുള്ളതെന്നും അബ്ദുറഹിമാൻ രണ്ടത്താണി കൂട്ടിച്ചേർത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments