*‘100 കടക്കും’ vs ‘തുടർഭരണം ഉറപ്പ്’: ആരുടെ കണക്കാണ് ശരി?; കൂട്ടിയും കിഴിച്ചും മുന്നണികൾ*
തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിലേക്ക് ഇനി ഒരാഴ്ചയുടെ ദൂരം. ഈമാസം 9നു നടന്ന തിരഞ്ഞെടുപ്പിനു ശേഷമുള്ള ദിവസങ്ങളിൽ കൂട്ടിയും കിഴിച്ചും തലപുകച്ച മുന്നണികൾ മേയ് നാലിലേക്ക് ഉറ്റുനോക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ മുന്നിൽനിർത്തി നടത്തിയ പോരാട്ടത്തിൽ തുടർഭരണം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. 90 സീറ്റ് വരെ പുറമേ പറഞ്ഞെങ്കിലും യാഥാർഥ്യബോധത്തോടെയുള്ള കണക്കെടുപ്പിൽ 72–77 സീറ്റ് വരെ ലഭിക്കാമെന്നാണു സിപിഎമ്മിന്റെ വിലയിരുത്തൽ. പ്രചാരണത്തിനു പിന്നാലെ നേത്രചികിത്സയ്ക്കു വിധേയനായ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനു ശേഷം വിശ്രമത്തിലാണ്. മുഖ്യമന്ത്രിയോ ഇടതുപക്ഷത്തെ സംസ്ഥാന നേതാക്കളോ മറ്റ് സംസ്ഥാനങ്ങളിൽ ഇക്കുറി പ്രചാരണത്തിനിറങ്ങിയില്ല.
10 വർഷത്തെ ഇടതുഭരണത്തിനു വിരാമമിട്ട് അധികാരം തിരിച്ചുപിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം യുഡിഎഫ് ക്യാംപിൽ പ്രകടമാണ്. ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി പദം സംബന്ധിച്ച അണിയറ നീക്കങ്ങളിലേക്കുവരെ കോൺഗ്രസ് കടന്നു. തിരഞ്ഞെടുപ്പുഫലം വരുംമുൻപ് അത്തരം ചർച്ചകൾ നടക്കുന്നതിൽ മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് അമർഷമുണ്ടെങ്കിലും പോഡ്കാസ്റ്റ് മുതൽ ഡോക്യുമെന്ററി വരെ നീളുന്ന ‘പ്രതിഛായ മിനുക്കൽ’ നീക്കങ്ങൾ കോൺഗ്രസ് നേതാക ്കളെ കേന്ദ്രീകരിച്ചു സജീവമായി തുടരുന്നു. നൂറിലധികം സീറ്റ് നേടുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് 80 – 90 സീറ്റ് ഉറപ്പാണെന്ന് വിശ്വസിക്കുന്നു.
ഭരണ വിരുദ്ധ വികാരവും മുഖ്യമന്ത്രിക്കെതിരായ ജനരോഷവുമുണ്ടെന്ന കാര്യത്തിൽ മുന്നണിക്കു സംശയമില്ല. ശക്തമായ തരംഗം ഉണ്ടായാൽ സീറ്റ് 100 കടക്കുമെന്നും ഇടതുകോട്ടകൾ തകരുമെന്നുമാണു കോൺഗ്രസ് വിലയിരുത്തൽ. ചുരുങ്ങിയത് 81 സീറ്റ് എന്നാണു തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ ടീം ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്.
നിയമസഭയിൽ ഇക്കുറി ഉറപ്പായും അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ഏറ്റവുമധികം പ്രതീക്ഷ. ശക്തമായ മത്സരം നടന്ന പാലക്കാട് അവസാനലാപ്പിൽ യുഡിഎഫ് മുന്നിൽക്കയറിയെന്ന ആശങ്ക ബിജെപിക്കുണ്ട്. മഞ്ചേശ്വരം, ആറ്റിങ്ങൽ, നെടുമങ്ങാട്, ചാത്തന്നൂർ, ആറന്മുള, തിരുവല്ല, ഹരിപ്പാട്, ഗുരുവായൂർ എന്നിവിടങ്ങളിൽ വോട്ടുവിഹിതം ഉയർത്തുമെന്നും കണക്കുകൂട്ടുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments