Breaking News

*വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാന്‍ കെഎസ്ഇബി കോര്‍കമ്മിറ്റി യോഗം*

തിരുവനന്തപുരം: വേനല്‍മഴ കിട്ടിയില്ലെങ്കില്‍ വൈദ്യുതി വിതരണം പരുങ്ങലിലാകുമെന്ന് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാന്‍ കെഎസ്ഇബിയുടെ കോര്‍ കമ്മിറ്റി യോഗം ഇന്ന് ചേരും. പവര്‍ എക്സ്‌ചേഞ്ചില്‍ നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് വേണ്ട ക്രമീകരണങ്ങള്‍ കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും. യൂണിറ്റിന് പരമാവധി 10 രൂപക്ക് വൈദ്യുതി വാങ്ങാന്‍ ആണ് അനുമതിയായത്. ജലവൈദ്യുതി പദ്ധതികളിലെ ജലനില ഇപ്പോള്‍ സംഭരണ ശേഷിയുടെ മുപ്പതുശതമാനം മാത്രം. 1279.59 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്. പ്രതിദിനം ശരാശി 25 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതി ഉല്‍പാദിപ്പിച്ചാല്‍ 51 ദിവസത്തേയ്ക്കുള്ള ജലം. കഴിഞ്ഞവര്‍ഷം ഇതേദിവസം 1641.42 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ഉണ്ടായിരുന്നു. 2017ലായിരുന്നു ഏറ്റവും മോശം അവസ്ഥ. അന്ന് ഇതേ ദിവസം അണക്കെട്ടുകളില്‍ 868.62 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം മാത്രമാണുണ്ടായിരുന്നത്. ഒരു വശത്ത് പവര്‍കട്ടിലുള്ള ജനത്തിന്റെ പ്രതിഷേധം. മറുവശത്ത് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിയുടെ നെട്ടോട്ടം. സ്വാപ് കരാര്‍ വഴി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിലെ 600 മെഗാവാട്ടിന്റെ കുറവാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി വൈകിയതും തിരിച്ചടിയായി. ഡേ എഹഡ് കണ്ടിജന്‍സി മാര്‍ക്കറ്റിലൂടെ ഹ്രസ്വകാല കരാര്‍ ഉണ്ടാക്കാനാണ് ഇപ്പോള്‍ അനുമതി കൊടുത്തത്. ഏതൊക്കെ മണിക്കൂറിലേക്ക് വൈദ്യുതി വാങ്ങണം തുടങ്ങിയ കാര്യങ്ങള്‍ കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും. എപ്പോള്‍ മുതല്‍ ഈ വൈദ്യുതി ലഭ്യമാകും എന്നതില്‍ വ്യക്തതയില്ല. മെയ് 15 വരെ വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന്‍ പറഞ്ഞിട്ടുണ്ട്. ഡിമാന്‍ഡ് കൂടുന്നതനുസരിച്ച് അപ്രഖ്യാപിത ലോഡ് ഷെഡിങിലൂടെ പിടിച്ച് നില്‍ക്കാനാണ് കെഎസ്ഇബി ശ്രമം. വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് വാങ്ങുന്നതിന്റെ ഭാരം ജൂണ്‍-ജൂലൈ മാസങ്ങളിലാകും ഇന്ധന സര്‍ചാര്‍ജിലൂടെ ജനം അനുഭവിക്കുക. ക്സേബ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments