Breaking News

*ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച അമ്മാവന് 129 വർഷം കഠിന തടവ്; കോടതിയുടെ ചരിത്ര വിധി..*

പരപ്പനങ്ങാടി : ഒമ്പത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 29-കാരനായ അമ്മാവന് 129 വർഷം കഠിന തടവ് വിധിച്ച് കോടതി. തേഞ്ഞിപ്പലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരപ്പനങ്ങാടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.

മാതാവിന്റെ സഹോദരനായ പ്രതിയെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇത്രയും വലിയ കാലയളവിലേക്ക് ശിക്ഷിച്ചത്. 2023 ഏപ്രിൽ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വാടക വീട്ടിൽ വെച്ച് പ്രതി തന്റെ അനന്തരവളായ ഒമ്പത് വയസ്സുകാരിയെ പല തവണ അന്യായമായി തടങ്കലിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

കുട്ടിയുടെ ഉമ്മയുടെ അനിയനായ പ്രതി, കുടുംബത്തോടൊപ്പം ഒരേ വീട്ടിൽ കഴിയവേയാണ് ക്രൂരമായ അതിക്രമം നടത്തിയത്. പരാതി ലഭിച്ച ഉടൻ തന്നെ അന്നത്തെ തേഞ്ഞിപ്പലം പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

129 വർഷത്തെ കഠിന തടവിന് പുറമെ 5.21 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കിൽ എട്ട് വർഷവും ഒമ്പത് മാസവും കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. പ്രതി പിഴയടയ്ക്കുന്ന പക്ഷം അതിൽ നിന്നും അഞ്ച് ലക്ഷം രൂപ അതിജീവിതയായ പെൺകുട്ടിക്ക് നൽകാനും കോടതി വിധിച്ചു.

കൂടാതെ വിക്ടിം കോമ്പൻസേഷൻ സ്കീം വഴി പെൺകുട്ടിക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments