Breaking News

*വെറും 21 മിനിറ്റ്! ആത്മവിശ്വാസവും അമിത്ഷായെപ്പോലും ചിരിപ്പിച്ച പരിഹാസവും,പ്രിയങ്കയുടെ പ്രസംഗം ഹിറ്റ്*

ന്യൂഡൽഹി : വ്യാഴാഴ്ച വയനാട് എംപി പ്രിയങ്ക ഗാന്ധി വദ്ര ലോക്സഭയിൽ നടത്തിയ പ്രസംഗം അതിന്റെ ശൈലികൊണ്ട് പ്രതിപക്ഷ ശബ്ദങ്ങളിൽ വേറിട്ട് നിന്നു. നെഹ്‌റു പാരമ്പര്യത്തെ ഉദ്ധരിച്ചും ഭരണപക്ഷത്തെ രൂക്ഷമായി വിമർശിച്ചും സ്ത്രീകളുടെ സംവരണത്തെയും മണ്ഡല പുനർനിർണ്ണയത്തെയും കുറിച്ച് സംസാരിച്ച പ്രിയങ്ക തന്റെ പ്രസംഗപാടവം പ്രകടിപ്പിച്ചു. വെറും 21 മിനിറ്റ് മാത്രമാണ് പ്രിയങ്ക സംസാരിച്ചതെന്നതും അതിലേറെ ശ്രദ്ധേയം.

സൗമ്യതയും വ്യക്തമായ വിമർശനങ്ങളും സമന്വയിപ്പിച്ച അവരുടെ പ്രസംഗം കടുത്ത ധ്രുവീകരണം പ്രകടമാക്കുന്ന സഭയിൽ വേറിട്ടുനിന്നു. വ്യക്തിപരമായ അധിക്ഷേപങ്ങളില്ലാതെ പുഞ്ചിരിയോടെ വിമർശനങ്ങൾ ഉന്നയിക്കാൻ അവർക്ക് കഴിഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാപോലും പ്രിയങ്കയുടെ വിമർശനങ്ങൾ കേട്ട് ചിരിച്ചുപോയി. കൂടാതെ പ്രതിപക്ഷ നിരകളെ ഊർജ്ജിതമാക്കുകയും രാഹുൽ ഗാന്ധിയുടെ പ്രശംസ നേടുകയും ചെയ്തു.

ആത്മവിശ്വാസത്തോടെയുള്ള അവതരണത്തിനു പിന്നിൽ ശ്രദ്ധാപൂർവമായ തയ്യാറെടുപ്പായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ഇന്ത്യ ടുഡേയോട് പറഞ്ഞതനുസരിച്ച്, പ്രിയങ്ക ഗാന്ധി, പറയേണ്ട കാര്യങ്ങൾ വ്യക്തമായി പേപ്പറുകളിൽ പോയിന്റുകളായി അടയാളപ്പെടുത്തിയാണ് സഭയിലെത്തിയത്. അവ പ്രധാനമായും വസ്തുതാപരമായ കൃത്യതയ്ക്കുവേണ്ടിയാണ് ഇവ ഉപയോഗിച്ചെങ്കിലും കൂടുതലും സഹജാബോധത്തിൽ നിന്നാണ് അവർ സംസാരിച്ചത്.

ഭൂതകാലത്തിലെ പിഴവുകൾ എടുത്തുകാണിക്കാൻ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ച് പലപ്പോഴും ഭരണപക്ഷം ഉദ്ധരിക്കുന്നതിനെ അവർ പ്രസംഗം ആരംഭിക്കുമ്പോൾ പരിഹസിച്ചു. ഭരണപക്ഷത്തിന് സ്വീകാര്യമായ ഒന്നല്ലെങ്കിലും ഇതിന് ഒരു ചരിത്രപരമായ പശ്ചാത്തലം നൽകാൻ താൻ ആഗ്രഹിക്കുന്നതായി അവർ പറഞ്ഞു.
https://chat.whatsapp.com/DC4VkRchVIOLRsjSqe74DC?mode=gi_t
"ഈ വിഷയത്തിൽ ഞാൻ അൽപം പശ്ചാത്തലം പകരാൻ ആഗ്രഹിക്കുന്നു. കാരണം പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ആരാണ് ഇത് നിർത്തിയതെന്നും ഇത് എങ്ങനെ നിർത്തിയെന്നും എന്തുകൊണ്ട് ഈ തീരുമാനം 30 വർഷം വൈകി എന്നും പരാമർശിച്ചു. ഭരണപക്ഷത്തെ എന്റെ സഹപ്രവർത്തകർക്ക് ഇത് ഇഷ്ടപ്പെട്ടെന്ന് വരില്ല, പക്ഷെ ചരിത്രപരമായ പശ്ചാത്തലം ഇങ്ങനെയാണ്. ഇത് നെഹ്‌റു എന്ന വ്യക്തി ആരംഭിച്ചതും കൂടിയാണ്," അവർ പറഞ്ഞു, എന്നിട്ട് പരിഹാസത്തിന്റെ സൂചനയോടെ കൂട്ടിച്ചേർത്തു, "പക്ഷേ വിഷമിക്കേണ്ട, ഇത് നിങ്ങൾ ഒഴിഞ്ഞുമാറാൻ പലപ്പോഴും പരാമർശിക്കുന്ന ആ നെഹ്‌റു അല്ല."

1928-ൽ മോത്തിലാൽ നെഹ്‌റു 19 മൗലികാവകാശങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി കോൺഗ്രസ് വർക്കിങ് കമ്മിറ്റിക്ക് സമർപ്പിച്ചതായി അവർ തുടർന്നു."1931-ൽ, സർദാർ പട്ടേലിന്റെ അധ്യക്ഷതയിൽ കറാച്ചിയിൽ കോൺഗ്രസ് സമ്മേളനം നടന്നു. കറാച്ചി സമ്മേളനത്തിൽ ഈ പ്രമേയം പാസാക്കുകയും സ്ത്രീകളുടെ തുല്യാവകാശങ്ങൾ നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാവുകയും ചെയ്തു. അതേസമയം, 'ഒരു വോട്ട്, ഒരു പൗരൻ, ഒരു മൂല്യം' എന്ന തത്വവും നമ്മുടെ രാഷ്ട്രീയത്തിൽ സ്ഥാപിക്കപ്പെട്ടു," അവർ പറഞ്ഞു, അമേരിക്ക പോലുള്ള രാജ്യങ്ങൾക്ക് ഇത്തരം അവകാശങ്ങൾ നേടിയെടുക്കാൻ വളരെ കൂടുതൽ സമയമെടുത്തെന്നും ഇന്ത്യയുടെ ആദ്യകാല ചുവടുകൾ അതുല്യമാണെന്നും കൂട്ടിച്ചേർത്തു.

നിർദിഷ്ട മണ്ഡല പുനർനിർണ്ണയ നടപടി ഭരണകക്ഷിക്ക് അനുകൂലമാണെന്ന് പ്രതികരിച്ച പ്രിയങ്ക അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി."ഈ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കിയാൽ ഇന്ത്യയിൽ ജനാധിപത്യം ഇല്ലാതാകും," അവർ പറഞ്ഞു.

അവരുടെ പ്രസംഗത്തോടൊപ്പം അസാധാരണമായ ഒരു ദൃശ്യവും അനുഗമിച്ചു. സൻസദ് ടിവിയുടെ സംപ്രേഷണത്തിൽ വനിതാ എംപിമാർക്ക് പ്രാധാന്യം നൽകുകയും പല പാർട്ടികളും വനിതാ വക്താക്കളെ അവതരിപ്പിക്കുകയും ചെയ്ത ഒരു ദിവസം, പ്രസംഗം നടക്കുമ്പോൾ പ്രിയങ്ക ഗാന്ധിയുടെ ചുറ്റും പുരുഷ എംപിമാർ മാത്രമായാണ് കാണപ്പെട്ടത്. അവർക്ക് ചുറ്റുമായി ദീപീന്ദർ ഹൂഡയും, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, കിരൺ കുമാർ ചാമല, രാഹുൽ കസ്വാ തുടങ്ങിയ എംപിമാരും ഉണ്ടായിരുന്നു.

അമിത് ഷായെ, പുരാതന തത്വചിന്തകനും രാഷ്ട്രീയ തന്ത്രജ്ഞനുമായ ചാണക്യൻ എന്ന് പരാമർശിച്ച്, ശ്രദ്ധേയവും എന്നാൽ പരിഹസിച്ചതുമായ ഒരു നിരീക്ഷണത്തിലൂടെ നേരിട്ട നിമിഷം അവരുടെ പ്രസംഗത്തിലെ ഒരു നിർണായക നിമിഷമായിരുന്നു. സഭയിൽ ചിരി അലയടിച്ചപ്പോൾ, അമിത് ഷായും അതിൽ പങ്കുചേർന്നു. "നിങ്ങളെല്ലാം പൂർണ്ണമായ തയ്യാറെടുപ്പോടെയാണ് വന്നിരിക്കുന്നത്. ഇന്ന് ചാണക്യൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, നിങ്ങളുടെ കൗശലത്തിൽ അദ്ദേഹവും അമ്പരക്കുമായിരുന്നു," അവർ പറഞ്ഞു, ഇത് കൂടുതൽ ചിരി പകർന്നു

പ്രിയങ്കയുടെ പ്രസംഗത്തിന്റെ സ്വാധീനം സഭയ്ക്കപ്പുറം വ്യാപിച്ചു. പല പ്രതിപക്ഷ എംപിമാരും പ്രിയങ്ക ഗാന്ധിയെ അവരുടെ പ്രസംഗത്തിന് ശേഷം നേരിട്ടും ഫോണിലൂടെയും അഭിനന്ദിച്ചു. ഏറ്റവും പ്രധാനപ്പെട്ട അംഗീകാരം സഹോദരൻ രാഹുൽ ഗാന്ധിയിൽ നിന്നായിരുന്നു. പ്രസംഗം ആരംഭിക്കുമ്പോൾ അവിടെ ഉണ്ടായിരുന്നില്ലെങ്കിലും, അവസാനത്തോടെ അദ്ദേഹം പങ്കുചേർന്നു. അനുജത്തിയുടെ പ്രകടനത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇതേ പാതയിൽ തുടരാൻ രാഹുൽ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

No comments