Breaking News

പ്രണയിച്ചയാളെ വിവാഹം കഴിച്ചതിലുള്ള പകയിൽ 22 വയസ്സുകാരിയെ പിതാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

ഹൈദരാബാദ് (ആന്ധ്രാപ്രദേശ്) : പ്രണയിച്ചയാളെ വിവാഹം കഴിച്ചതിലുള്ള പകയിൽ 22 വയസ്സുകാരിയെ പിതാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മാച്ചർല സ്വദേശി ചൗഡേശ്വരിയാണ് ക്രൂരമായ ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ചന്ദ്രശ്രീനുവിനെയും ഒരു ബന്ധുവിനെയും പൊലിസ് അറസ്റ്റ് ചെയ്തു. കൊലപാതക വിവരം മറച്ചുവെക്കാനും പ്രതികളെ സഹായിക്കാനും ശ്രമിച്ച സർക്കിൾ ഇൻസ്പെക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു."

"കഴിഞ്ഞ മാർച്ച് നാലിനാണ് ചൗഡേശ്വരി വീട്ടുകാരുടെ സമ്മതമില്ലാതെ കാമുകനെ വിവാഹം കഴിച്ചത്. ഇതിനെതിരെ വീട്ടുകാർ നൽകിയ പരാതിയിൽ പൊലിസ് നടത്തിയ അന്വേഷണത്തിൽ മാർച്ച് 15-ന് ദമ്പതികളെ കണ്ടെത്തി. എന്നാൽ, മാച്ചർല ടൗൺ സർക്കിൾ ഇൻസ്പെക്ടർ യുവതിയെ ഭീഷണിപ്പെടുത്തുകയും നിർബന്ധപൂർവം മാതാപിതാക്കളുടെ കൂടെ വിടുകയുമായിരുന്നു. നിയമവിരുദ്ധമായി യുവതിയെ വീട്ടുകാർക്കൊപ്പം അയച്ച ഇൻസ്പെക്ടറുടെ നടപടിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.". 
"വീട്ടിലെത്തി മൂന്ന് ദിവസത്തിന് ശേഷം ചൗഡേശ്വരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകൾ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കുടുംബം പൊലിസിനെ അറിയിച്ചത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തിൽ, ഉറക്കത്തിനിടെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പിതാവ് ചന്ദ്രശ്രീനുവിനെ പൊലിസ് പിടികൂടിയത്."

"പ്രതികളെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചതിനാണ് മാച്ചർല ടൗൺ സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് ഇയാൾ വൻതുക കൈക്കൂലി വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തി. പ്രതികളെ സഹായിക്കാൻ പൊലിസ് ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയതായും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിലുണ്ട്. ഇതിന്റെ ഭാഗമായി കുടുംബത്തിന്റെ ബാങ്ക് രേഖകൾ പൊലിസ് പരിശോധിച്ചുവരികയാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇൻസ്പെക്ടർക്കെതിരെ കടുത്ത ക്രിമിനൽ നടപടികൾ ഉണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു."



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments