വനിത ലീഗ് നേതാവ് ആയിഷ ഫർസാനയുടെത് അറിവില്ലായ്മയുടെ ശബ്ദമോ? “. മത സൗഹൃദം കാത്തുസൂക്ഷിക്കണം: വിദ്വേഷ പ്രസംഗങ്ങൾക്ക് ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നു നിയപരമായി നടപടി എടുക്കണം നാഷനൽ വിമൻസ് ലീഗ്
ആയിഷ ഫർസാനയെന്ന മുസ്ലിം ലീഗ് വനിതാ നേതാവ് LDF സ്ഥാനാർഥി ഷാനവാസ് പാദൂരിനെതിരെ നടത്തപ്പെട്ട മതവിദ്വേഷ പ്രചരണം ജനാധിപത്യ സമൂഹത്തിന് അപമാനകരവും അതീവ ആശങ്കാജനകവുമാണ്. മതം, ജാതി, ലിംഗഭേദം എന്നിവയുടെ പേരിൽ വ്യക്തികളെ ലക്ഷ്യമിട്ട് അപകീർത്തിപ്പെടുത്തുന്നത് സമൂഹത്തിലെ ഐക്യത്തിനും സൗഹൃദത്തിനും വലിയ ഭീഷണിയാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം, പക്ഷേ അത് സംസ്കാരപരമായും മാന്യമായും പ്രകടിപ്പിക്കേണ്ടതാണന്ന് നാഷണൽ വിമൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ഹസീന ടീച്ചർ പറഞ്ഞു.
ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾ സ്ത്രീകളെ പൊതുജീവിതത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ദുഷ്പ്രവണതയുടെ ഭാഗമായി കാണേണ്ടതാണ്. ഇത് വെറും വ്യക്തിക്കെതിരെയുള്ള ആക്രമണമല്ല, മറിച്ച് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന ഒരു പ്രവണത കൂടിയാണ്. സമൂഹം ഇത്തരം പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുകയും കുറ്റക്കാർക്കെതിരെ നിയമ നടപടി ഉറപ്പാക്കുകയും ചെയ്യണം.
ആയിഷ ഫർസാനയുടെ അജ്ഞതയുടെ വിദ്വേഷമാണ് പുറത്ത് വന്നത്. ഷാനവാസ് പാദൂർ എന്ന പൊതു പ്രവർത്തകനെ കുറിച്ച് ഒരു രാഷ്ട്രീയ പ്രവർത്തക എന്ന രീതിയിൽ ഒന്നും തന്നെ അറിയില്ല എന്നും വ്യക്തമാണ്.
ഷാനവാസ് പാദൂർ പലപ്പോഴും വാർത്തകളിലും സോഷ്യൽ മീഡിയയ
കളിലും പ്രത്യക്ഷപ്പെടുന്ന വ്യക്തിയാണ്, പ്രത്യേകിച്ച് രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ വ്യക്തമായ നിലപാട് പ്രകടിപ്പിക്കുന്നതിലൂടെ.
കേരളത്തിൽ അറിയപ്പെടുന്ന ഒരു പൊതുപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമാണ് ഷാനവാസ് പാദൂർ
മതസൗഹൃദവും പരസ്പര ബഹുമാനവും സംരക്ഷിക്കപ്പെടേണ്ടതും നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളുമാണ്. അതിനാൽ, ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിച്ച് സമാധാനപരവും ഉൾക്കൊള്ളുന്നതുമായ സാമൂഹിക അന്തരീക്ഷം നിലനിർത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
ഇതിനെതീരെ നിയപരമായി തന്നെ മുന്നോട്ട് പോകുമെന്ന് ഹസീന ടീച്ചർ സൂചിപ്പിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments