*മഞ്ചേശ്വരത്ത് 'ത്രികോണ'ത്തിന് ഭീഷണിയായി 'ചതുഷ്‌കോണം': മുൻ പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവീന മൊന്തേരോ സ്വതന്ത്ര സ്ഥാനാർത്ഥി: ജാതി സർട്ടിഫിക്കറ്റ് വിഷയം മുഖ്യ ചർച്ചയാക്കി സ്ഥാനാർത്ഥി.*
മഞ്ചേശ്വരം : കേരള നിയമസഭാ തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിലെത്തി നിൽക്കെ, സംസ്ഥാനത്തെ ശ്രദ്ധേയ മണ്ഡലമായ മഞ്ചേശ്വരത്ത് പുതിയ രാഷ്ട്രീയ ചലനങ്ങൾ. പ്രമുഖ മുന്നണികൾ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരം നിലനിൽക്കുന്ന മണ്ഡലത്തിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവീന മൊന്തേരോ അപ്രതീക്ഷിതമായി സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയത് മുന്നണികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നേരിയ വോട്ടുകൾക്ക് വിജയം കൈവിട്ടുപോയ മഞ്ചേശ്വരം ഇത്തവണ എങ്ങനെയെങ്കിലും പിടിച്ചെടുക്കാൻ ബിജെപി ശ്രമിക്കുമ്പോൾ, പുതിയ സ്ഥാനാർത്ഥിയുടെ വരവ് അവർക്ക് ഗുണകരമായേക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, യുഡിഎഫിന്റെ ഉറച്ച വോട്ടുബാങ്കുകളിൽ വിള്ളലുണ്ടാകുമോ എന്ന ഭയത്തിലാണ് യുഡിഎഫ് ക്യാമ്പ്.
മഞ്ചേശ്വരം മണ്ഡലത്തിൽ ഏകദേശം ഏഴായിരത്തോളം ക്രിസ്ത്യൻ വോട്ടർമാരാണുള്ളത്. സമുദായത്തിനിടയിൽ വലിയ സ്വാധീനമുള്ള ജീൻ ലവീന മൊന്തേരോ സ്ഥാനാർത്ഥിയായതോടെ, ഈ വോട്ടുകൾ എങ്ങോട്ട് മറിയുമെന്നത് മുന്നണികളുടെ ജയപരാജയങ്ങളെ നേരിട്ട് ബാധിക്കും.
അവഗണനയ്‌ക്കെതിരെ പോരാട്ടം
"കഴിഞ്ഞ 22 വർഷമായി മാറി മാറി വരുന്ന സർക്കാരുകളും ജനപ്രതിനിധികളും ഞങ്ങളുടെ സമുദായത്തെ അവഗണിക്കുകയാണ്. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും അത്യാവശ്യമായ ലാറ്റിൻ കാത്തലിക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല എന്നത് വലിയൊരു പ്രശ്നമാണ്. ഇതിനെതിരെ പ്രതികരിക്കാനാണ് ഞാൻ ജനവിധി തേടുന്നത്. എന്ന് ജീൻ ലവീന മൊന്തേരോ മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ ബിജെപിയുടെ പ്രേരണയുണ്ടെന്ന ആരോപണങ്ങളെ ജീൻ ലവീന ശക്തമായി നിഷേധിച്ചു. സമുദായത്തിന്റെ വികസനത്തിനും അവകാശങ്ങൾക്കും വേണ്ടിയാണ് താൻ മത്സരിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്കറിയാമെന്നും അവർ പറഞ്ഞു.
ഞായറാഴ്ച വർക്കാടി ചർച്ച്, അമ്പിത്തടി തുടങ്ങി മഞ്ചേശ്വരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീൻ ലവീനയുടെ നേതൃത്വത്തിൽ ഗൃഹസമ്പർക്കവും വോട്ടഭ്യർത്ഥനയും നടന്നു. വോട്ടർമാരിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണം മറ്റ് രാഷ്ട്രീയ പാർട്ടികളെ കാര്യമായി തന്നെ സമ്മർദ്ദത്തിലാക്കുന്നുണ്ട്
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments