Breaking News

പൊവ്വൽ മഖാം ഉറൂസ്26 മുതൽ മെയ് മൂന്ന് വരെനടക്കും.

പൊവ്വൽ : പൊവ്വൽ മഖാമിലെ മഹത്തുക്കളുടെ പേരിൽ രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന ഉറൂസ് നേർച്ച ഏപ്രിൽ 26 ഞായറാഴ്ച മുതൽ മെയ് മൂന്ന് വരെ നടക്കും. 
26 ന് 4 മണിക്ക് ജമാഅത്ത് പ്രസിഡണ്ട് എബി.ഷാഫി പതാക ഉയർത്തും.
രാത്രി 8 മണിക്ക്സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. ഉറുസ് കമ്മിറ്റി ചെയർ മാൻ മൊയ്തു ബാവാഞ്ഞി അദ്ധ്യക്ഷതവഹിക്കും.ജനറൽ കൺവീനർ സഫ്‌വാൻ പൊവ്വൽ സ്വാഗതം പറയും. പൊവ്വൽ ജമാഅത്ത് ഖതീബ് ഷൗക്കത്തലി അൻവരി പ്രഭാഷണം നടത്തും. 
27  തിങ്കളാഴ്ച ശാഫി ബാഖവി ചാലിയംപ്രഭാഷണം നടത്തും. 28 ചൊവ്വാഴ്ച സയ്യിദ് സൈനുൽ ആബിദിൻ തങ്ങൾ കുന്നുംങ്കൈ പ്രാർത്ഥനക്ക്നേതൃത്വം നൽകും. ഹാഫിള് മാഹിൻ മന്നാനി പ്രാഭാഷണം നടത്തും.
29 ബുധനാഴ്ച വഹാബ് നഇമി കൊല്ലം പ്രഭാഷണം നടത്തും. 30 വ്യാഴാഴ്ച 7 മണിക്ക് സയ്യിദ് എം.എസ് തങ്ങൾ മദനി ഓലമുണ്ട മജ്‌ലിസ് നൂറിന് നേതൃത്വം നൽകും. കടക്കൽ ശെഫീഖ് ബദ്രി പ്രഭാഷണം നടത്തും. മെയ് ഒന്ന് വെള്ളിയാഴ്ച സയ്യിദ് അബ്ദുൽ ഖാദർആറ്റക്കോയ തങ്ങൾ ആലൂർ പ്രാർത്ഥന നിർവ്വഹിക്കും. ഹാഫിള് ഷമീസ് ഖാൻ നഫാഇ ഇടുക്കി പ്രഭാഷണം നടത്തും. രണ്ട് ശനിയാഴ്ച സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമാപന പരിപാടി ഉദ്ഘാടനം ചെയ്യും.എബി.ശാഫി അദ്ധ്യക്ഷത വഹിക്കും.
ഹാഫിള്  ഇപി.അബൂബർ ഖാസിമി പത്തനാപുരം
പ്രഭാഷണം നടത്തും. മെയ്
മൂന്ന് 4 മണിക്ക്അന്നദാന ത്തോടെ സമാപിക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments