Breaking News

*ചർച്ചയ്ക്ക് മുമ്പ് 270* *ബില്യൺ ഡോളർ നഷ്ടപരിഹാരം* *വേണം; ട്രംപിനെ**മുൾമുനയിൽ നിർത്തി ഇറാൻ*

അമേരിക്കയുമായുള്ള നിർണ്ണായക ചർച്ചകൾക്ക് മുമ്പ് യുഎസ്-ഇസ്‌റാഈൽ നടത്തിയ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്‌റാഈലും സംയുക്തമായി ഇറാന്റെ പരമാധികാരത്തിന്മേൽ കടന്നുകയറി ആക്രമണങ്ങൾ അഴിച്ചുവിട്ടത്.
ആക്രമണത്തിൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും സമ്പദ്വ്യവസ്ഥയ്ക്കും വൻതോതിലുള്ള ആഘാതമാണ് നേരിട്ടതെന്ന് ഇറാൻ സർക്കാർ വക്താവ് ഫാത്തിമ മൊഹാജറാനി വ്യക്തമാക്കി. യുഎസുമായുള്ള പുതിയ ചർച്ചകൾക്ക് മുന്നോടിയായാണ് ഇറാൻ ഈ വൻതുക ആവശ്യപ്പെട്ടത്.
തകർന്നടിഞ്ഞ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നും ഇറാൻ പ്രതികരിച്ചു. റഷ്യൻ വാർത്താ ഏജൻസിയായ ആർഐഎ നോവോസ്റ്റിക്ക് നൽകിയ അഭിമുഖത്തിലാണ് മൊഹാജറാനി ഇറാന്റെ സാമ്പത്തിക തകർച്ചയുടെ ഭീകരത വിവരിച്ചത്.

 *ഇറാന് ഓഫറുമായി യുഎസ്; ‘ആണവ പദ്ധതി ഉപേക്ഷിച്ചാൽ കാത്തിരിക്കുന്നത് വൻ നേട്ടം', വീണ്ടും സമാധാന ചർച്ച നടക്കും*

ഇറാന് മുന്നിൽ ഓഫറുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ്. ആണവ പദ്ധതി ഉപേക്ഷിച്ചാൽ വൻ നേട്ടങ്ങൾ ഇറാൻ ജനതയെ കാത്തിരിക്കുന്നുവെന്നാണ് പ്രതികരണം. പരസ്പ‌രമുള്ള അവിശ്വാസത്തെ മാറ്റിയെടുക്കാമെന്നും സംഘർഷം പൂർണമായി അവസാനിപ്പിക്കാമെന്നും ജെഡി വാൻസ് പ്രതികരിച്ചു.
അതിനിടെ ഇറാനുമായി വീണ്ടും സമാധാന ചർച്ചയ്ക്ക് അമേരിക്ക തീരുമാനിച്ചു. ഈ ആഴ്ച ചർച്ച പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അമേരിക്ക ഇറാൻ സംഘങ്ങൾ വീണ്ടും പാകിസ്ഥാനിലെത്തും. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിനിടെ തന്നെയാണ് വീണ്ടും ചർച്ചയ്ക്ക് വഴിയൊരുങ്ങിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയ അവിശ്വാസം ഒറ്റരാത്രികൊണ്ട് പരിഹരിക്കാനാവില്ലെങ്കിലും ചർച്ചകൾ ശരിയായ ദിശയിലാണെന്ന് ജെഡി വാൻസ് പറഞ്ഞു. അതിനിടെ പതിറ്റാണ്ടുകൾക്ക് ശേഷം ഇസ്രയേലും ലെബനനും തമ്മിലുള്ള നേരിട്ടുള്ള നയതന്ത്ര ചർച്ച വാഷിങ്ടണിൽ നടന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ സാന്നിധ്യത്തിലാണ് ഇസ്രയേൽ ലെബനൻ അംബാസഡർമാർ കൂടിക്കാഴ്ച‌ നടത്തിയത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments